കേരളത്തില്‍ മുഖ്യമന്ത്രിയില്ലെന്ന് തപാല്‍ വകുപ്പ്, പരാതികത്ത് തിരിച്ചയച്ചു.

പാവറട്ടി: സംസ്ഥാനത്തെ മുഖ്യമന്ത്രിക്കയച്ച പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നില്ലെന്നു
പറഞ്ഞ് മടക്കികൊടുത്ത പോസ്റ്റല്‍ ഡിപ്പാര്‍ട്‌മെന്റിന്റെ പ്രവൃത്തി വിവാദമായി.

പാവറട്ടി കൈതമുക്ക് സ്വദേശി നാലകത്ത് പള്ളത്ത് വീട്ടില്‍ മുഹമ്മദ് അഷ്റഫിന്റെ ഭാര്യ ഷഫ്ന സംസ്ഥാനത്തെ മുഖ്യമന്ത്രിക്കയച്ച പരാതിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നില്ല എന്ന് കാരണം കാണിച്ച് പരാതിക്കാരിക്ക് തന്നെ തിരിച്ചയച്ചത്.

സംസ്ഥാനത്ത് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ നിലനില്‍ക്കുന്ന അനിശ്ചിത്വത്തിനിടെ ഇത്തരത്തിലുള്ള ഒരു നീക്കം ശ്രദ്ധ നേടി.

2026 മെയ് 4-നാണ് പിണറായി വിജയന്‍ കേരള മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്.

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് സഖ്യത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ തര്‍ക്കമാണ് കേരളത്തില്‍ പുതിയ മുഖ്യമന്ത്രി അധികാരമേല്‍ക്കാന്‍ വൈകുന്നതിന്റെ പ്രധാന കാരണം.

ആയത് ഇപ്പോള്‍ സാധാരണ ജനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്.

ഒരു ചെറിയ പരാതി പോലും സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ആളില്ലാത്ത അവസ്ഥയാണ്.

ഹൈക്കമാന്‍ഡ് ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലായതിനാല്‍, തര്‍ക്കങ്ങള്‍ പരിഹരിച്ച് ഉടന്‍ തന്നെ പുതിയ മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും സത്യപ്രതിജ്ഞയും ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്.

അങ്ങനെ എങ്കിലും സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു മുഖ്യമന്ത്രി ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാംമെന്നാണ് പരാതിക്കാര്‍ പറയുന്നത്.