കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ മരുന്ന് തട്ടിപ്പ് സമഗ്ര അന്വേഷണം വേണം എന്‍.ജി.ഒ.എ

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോറിലെ തട്ടിപ്പുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ മെഡിക്കല്‍ കോളേജ് ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു. കടന്നപ്പള്ളി സര്‍വീസ് ബാങ്കിന്റെ കീഴിലുള്ള മെഡിക്കല്‍ നീതി സ്റ്റോറില്‍ ലക്ഷക്കണക്കിന് രൂപയുടെ വെട്ടിപ്പ് … Read More

തെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷ സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയത്തിനേറ്റ തിരിച്ചടി : മാര്‍ട്ടിന്‍ ജോര്‍ജ്

തളിപ്പറമ്പ്: കഴിഞ്ഞ 10 വര്‍ഷക്കാലം ഇടതുപക്ഷം നടത്തിയ തൊഴിലാളി വിരുദ്ധ നടപടിയുടെ ഫലമാണ് ഇലക്ഷനില്‍ ജനങ്ങള്‍ നല്‍കിയ തിരിച്ചടിയെന്ന് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. ആശാവര്‍ക്കര്‍മാരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും ന്യായമായ സമരങ്ങള്‍ക്കെതിരെ ഈ സര്‍ക്കാര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. സ്വജനപക്ഷപാതം, … Read More

കെ.വി.മഹേഷ് കേരള എന്‍.ജി.ഒ. അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, അഷറഫ് ഇരിവേരി സെക്രട്ടെറി.

തളിപ്പറമ്പ്: അഡീഷണല്‍ സിവില്‍ സ്റ്റേഷന്‍ കെട്ടിടം നവീകരിക്കണമെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ കണ്ണഊര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പരിയാരം മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ സര്‍വീസ് പ്രശ്‌നങ്ങള്‍ പരിഹരിക്കുക, എല്‍ഡിഎഫ് സര്‍ക്കാര്‍ കുടിശ്ശികയാക്കിയ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ അനുവദിക്കുക. തുടങ്ങിയ പ്രമേയങ്ങളും ജില്ലാ കമ്മിറ്റി … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് അഴിമതിക്കെതിരെ സമഗ്ര അന്വേഷണം വേണം കേരള എന്‍ജിഒഎ

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ വികസന സമിതി ഫണ്ട് പരിശോധനയില്‍ ലക്ഷങ്ങളുടെ തിരിമറി നടന്നതായി വന്ന ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള എന്‍ജിഒ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ വഞ്ചനാദിനം ആചരിച്ചു

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ വഞ്ചനാദിനം ആചരിച്ചു. 1995 മുതല്‍ സഹകരണമേഖലയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന പരിയാരം മെഡിക്കല്‍ കോളേജ് 2018 ല്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കുകയും 2019 മാര്‍ച്ച് മാസം 2 -ാം തീയതി നിയമം മൂലം ഏറ്റെടുക്കുകയും … Read More

സംസ്ഥാന ബജറ്റ്-എന്‍.ജി.ഒ.എ പ്രതിഷേധിച്ചു.

തളിപ്പറമ്പ്: സംസ്ഥാന ബജറ്റില്‍ ജീവനക്കാരെ അവഗണിച്ചതിനെതിരെ കേരള എന്‍.ജി.ഒ.അസോസിയേഷന്‍ തളിപ്പറമ്പ്-ശ്രീകണ്ഠപുരം ബ്രാഞ്ച് കമ്മറ്റികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ.വി. മഹേഷ് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ബ്രാഞ്ച് പ്രസിഡന്റ് എം.സനീഷ് … Read More

പഴയ പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിക്കുക എന്നത് കോണ്‍ഗ്രസിന്റ ദേശിയ നിലപാട്: രമേശ് ചെന്നിത്തല.

തളിപ്പറമ്പ്: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് പഴയ പെന്‍ഷന്‍ പദ്ധതി പുന:സ്ഥാപിക്കുക എന്നത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ തലത്തിലുള്ള നിലപാടാണെന്നും കോണ്‍ഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ അത് നടപ്പിലാക്കി വരുന്നതായും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കേരളത്തിലും അത് … Read More

കേരളാ എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാക്യാമ്പ് 27.28 പാലക്കയംതട്ടില്‍.

കണ്ണൂര്‍: കേരള എന്‍ജിഒ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 27, 28 തീയ്യതികളില്‍ പാലക്കയം തട്ടിലെ ഡോ മന്‍മോഹന്‍സിംഗ് നഗറില്‍ ജില്ലാ തല നേത്യത്വ പരിശിലന ക്യാമ്പ് സംഘടപ്പിക്കുന്നു. ക്യാമ്പ് 27-ന് ഉച്ച്ക്ക് 12.30 ന് കോണ്‍ഗ്രസ് പ്രവര്‍ത്തക … Read More

പിണറായി സര്‍ക്കാര്‍ സമസ്ത മേഖലകളും പരാജയം : ഡോ.കെ.വി.ഫിലോമിന

തളിപ്പറമ്പ്: തുടര്‍ഭരണത്തിന്റെ അഹങ്കാരത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സമസ്ത മേഖലകളിലും പരാജയമാണെന്നും ആനുകൂല്യ നിഷേധത്തിനെതിരെ സമര രംഗത്തിറങ്ങാന്‍ ജീവനക്കാര്‍ തയ്യാറാവണമെന്നും ശ്രീകണ്ഠാപുരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ.കെ.വി.ഫിലോമിന. കേരള എന്‍ ജി ഒ അസോസിയേഷന്‍ തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് … Read More

എന്‍.ജി.ഒ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ എന്‍.ജി.ഒ യൂണിയന്‍ നേതാവ് പോലീസില്‍ പരാതി നല്‍കി.

പരിയാരം: പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതായി ആരോപിച്ച് എന്‍. ജി.ഒ യൂണിയന്‍ നേതാവ് പി.ആര്‍ ജിജേഷ് എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന-ജില്ലാ ഭാരവാഹികള്‍ക്കും മെഡിക്കല്‍ കോളേജ് ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ് പി.ഐ.ശ്രീധരന്‍, സെക്രട്ടറി ടിവി.ഷാജി, ട്രഷറര്‍ കെ.ശാലിനി, യു.കെ.മനോഹരന്‍ എന്നിവര്‍ക്കെതിരെ പരിയാരം പോലീസില്‍ പരാതി നല്‍കി. … Read More