ആലക്കോട് ജയഗിരിയില്‍ മധ്യവയസ്‌ക്കന്‍ പെയിന്റിംഗ് ജോലിക്കിടെ വീണുമരിച്ചു.

ആലക്കോട്: പെയിന്റിംഗ് ജോലിക്കിടെ തൊഴിലാളി വീണുമരിച്ചു.

ആലക്കോട് കുട്ടാപറമ്പിലെ മാട്ടേകുടിലില്‍ വീട്ടില്‍ പി.ആര്‍.സുധാകരന്‍(58)ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം 3.30 ന് ആലക്കോട് ജയഗിരിയില്‍ പെയിന്റിംഗ് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ താഴെ വീണുകിടക്കുന്ന നിലയില്‍ കാണപ്പെടുകയായിരുന്നു.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

ഭാര്യ: ഉഷ.

മക്കള്‍: അനന്തു, അഖില്‍, അശ്വിന്‍.

മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്തശേഷം ഇന്ന് വൈകുന്നേരം സംസ്‌ക്കരിക്കും.