പഴയ പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിക്കുക എന്നത് കോണ്‍ഗ്രസിന്റ ദേശിയ നിലപാട്: രമേശ് ചെന്നിത്തല.
തളിപ്പറമ്പ്: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് പഴയ പെന്‍ഷന്‍ പദ്ധതി പുന:സ്ഥാപിക്കുക എന്നത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ തലത്തിലുള്ള നിലപാടാണെന്നും കോണ്‍ഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ അത് നടപ്പിലാക്കി വരുന്നതായും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല.
യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കേരളത്തിലും അത് നടപ്പില്‍ വരുത്തുമെന്ന് ഉറപ്പ് നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.
എന്‍ജി ഒ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ ക്യാമ്പ് സുവര്‍ണം 2കെ25 പാലക്കയംതട്ട് മന്‍മോഹന്‍സിംഗ് നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് ഭരണകാലത്ത് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കൃത്യമായി നല്‍കുകയും മികച്ച ശമ്പള പരിഷ്‌കരണം നടപ്പിലാക്കയും ചെയ്തു.
ഇന്ന് സി.പി.ഐയുടെ സംഘടനയായ ജോയന്റ് കൗണ്‍സില്‍ പോലും സമര രംഗത്താണ്. ജീവനക്കാരുടെ ദുരിതകാലം അവസാനിക്കാന്‍ പോകുകയാണ്.
സര്‍ക്കാരിന് അഴിമതിയില്‍ മാത്രമാണ് താത്പര്യം. ബ്രുവറിക്ക് അനുമതി നല്‍കിയത് അഴിമതി മാത്രം ലക്ഷ്യം വെച്ചാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് കെ.വി. മഹേഷ് അദ്ധ്യക്ഷത വഹിച്ചു. സജീവ് ജോസഫ് എം.എല്‍.എ മുഖ്യാതിഥി ആയിരുന്നു.
ഡി.സി.സി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, നടുവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളി, തളിപറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോഷി കണ്ടത്തില്‍, വി.പി അബ്ദുല്‍ റഷീദ്, എം.കെ.മോഹനന്‍, എ.ഡി.സാബൂസ്, എന്‍.ജി.ഒ.അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.രാജേഷ് ഖന്ന, എം.പി.ഷനിജ്, കെ.പി.വിനോദ്, ജോയ് ഫ്രാന്‍സിസ്, അഷറഫ് ഇരിവേരി, വി.സത്യന്‍, വി.ആര്‍.സുധീര്‍കുമാര്‍, എന്‍.കെ.രത്‌നേഷ് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് ലീഡ് ദ വേള്‍ഡ് എന്ന വിഷയത്തില്‍ ട്രെയിനര്‍ ഷാഫി പാപ്പിനിശ്ശേരിയും സംഘടന ചരിത്രം എന്ന വിഷയത്തില്‍ സി.പി.പ്രേമരാജനും ക്ലാസെടുത്തു.
ക്യാമ്പ് അംഗങ്ങളുടെ ട്രെക്കിങ്ങ്, കലാപരിപാടികള്‍ എന്നിവയും നടന്നു. രാവിലെ ജില്ലാ പ്രസിഡന്റ് പതാക ഉയര്‍ത്തി.
ജില്ലയിലെ 12 ബ്രാഞ്ചുകളെ പ്രതിനിധീകരിച്ച് 137 പ്രതിനിധികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.
യാത്രയയപ്പ്-സമാപന സമ്മേളനം എന്‍.ജി.ഒ. അസോസിയേഷന്‍ സസ്ഥാന പ്രസിഡന്റ് ചവറ കുമാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് ഇ.പി.അബ്ദുള്ള അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജന.സെക്രട്ടറി എ.എം.ജാഫര്‍ഖാന്‍, ട്രഷറര്‍ തോമസ് ഹെര്‍ബിറ്റ് എന്നിവര്‍ പ്രസംഗിച്ചു.
ഗസറ്റഡ് തസ്തികയിലേക്ക് പ്രമോഷന്‍ ലഭിച്ച പി. സി.സാബു, കെ.ശ്രീകാന്ത്, സി.എച്ച്.മുഹമ്മദ് ഫൈസല്‍, കെ.വി.ജയേഷ് എന്നിവര്‍ക്കും സര്‍വീസില്‍ നിന്ന് വിരമിച്ച കെ.സുനില്‍കുമാറിനുമാണ് യാത്രയപ്പ് നല്‍കിയത്.
ചടങ്ങില്‍ എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.രാജേഷ്ഖന്ന, എം.പി.ഷനിജ്, കെ.പി.ഗിരീഷ് കുമാര്‍, ജില്ലാ പ്രസിഡന്റ് കെ.വി.മഹേഷ്, വി.സത്യന്‍, പി വി വിനോദ്, ടി.നാരായണന്‍, എന്‍.കെ.രത്‌നേഷ് എന്നിവര്‍ പ്രസംഗിച്ചു.