കേരളാ എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാക്യാമ്പ് 27.28 പാലക്കയംതട്ടില്‍.
കണ്ണൂര്‍: കേരള എന്‍ജിഒ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 27, 28 തീയ്യതികളില്‍ പാലക്കയം തട്ടിലെ ഡോ മന്‍മോഹന്‍സിംഗ് നഗറില്‍ ജില്ലാ തല നേത്യത്വ പരിശിലന ക്യാമ്പ് സംഘടപ്പിക്കുന്നു.
ക്യാമ്പ് 27-ന് ഉച്ച്ക്ക് 12.30 ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് കെ.വി.മഹേഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അഡ്വ.സജീവ് ജോസഫ് എംഎല്‍എ മുഖ്യാതിഥി ആയിരിക്കും.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ രാജേഷ് ഖന്ന, സംസ്ഥാന സെക്രട്ടറിമാരായ എം.പി.ഷനിജ്, കെ.പി.വിനോദ് എന്നിവര്‍ പങ്കെടുക്കും.
ജില്ലാ സെക്രട്ടറി വി.സത്യന്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ വി.ആര്‍.സുധീര്‍ നന്ദിയും പറയും.
തുടര്‍ന്ന് ലീഡ് ദ വേള്‍ഡ് (Lead the world) എന്ന വിഷയത്തില്‍ പ്രമുഖ ട്രെയിനര്‍ ഷാഫി പാപ്പിനിശ്ശേരി ക്ലാസ്സ് നയിക്കും. സംഘടനാ ചരിത്രം എന്ന വിഷയത്തില്‍ സി.പി പ്രേമരാജന്‍ ക്ലാസ് എടുക്കും.
ക്യാമ്പിന്റെ രണ്ടാം ദിവസം ഡി.സി.സി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ക്യാമ്പ് അംഗങ്ങളെ അഭിസംബോധന ചെയ്യും.
തുടര്‍ന്ന് നടക്കുന്ന യാത്രയയപ്പ് സമാപന സമ്മേളനത്തില്‍ വച്ച് ഗസറ്റഡ് തസ്തികയിലേക്ക് പ്രമോഷന്‍ ലഭിച്ചവരും റിട്ടയര്‍ ചെയ്തവരുമായ അസോസിയേഷന്റെ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പ്രവര്‍ത്തിച്ച നേതാക്കള്‍ക്ക് യാത്രയയപ്പ് നല്‍കുന്നതാണ്.
സമാപന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ജന. സെക്രട്ടറി എ എം ജാഫര്‍ഖാന്‍ മുഖ്യപ്രഭാഷണം നടത്തും.
ക്യാമ്പ് അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം സംസ്ഥാന ട്രഷറര്‍ തോമസ് ഹെര്‍ബിറ്റ് നിര്‍വഹിക്കും.
ജില്ലാ വൈസ് പ്രസിഡന്റ് ഇ.പി.അബ്ദുള്ള അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.വി.വിനോദ് സ്വാഗതവും ടി. നാരായണന്‍ നന്ദിയും പറയും.