ചെറുതാഴം ബേങ്കില്‍ നിന്ന് ഇനി ഗ്യാസ് സിലണ്ടറും.
പിലാത്തറ: ചെറുതാഴം ബേങ്കില്‍ നിന്ന് ഇനി പാചകഗ്യാസും ലഭ്യമാകും.
ആവശ്യക്കാര്‍ക്ക് ഒരു രേഖയുമില്ലാതെ മുന്‍കൂര്‍ ബുക്കിങ്ങ് ഇല്ലാതെ ബേങ്കിന്റെ പിലാത്തറയിലുള്ള നീതി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് അഞ്ച് കിലോയുടെ ഗ്യാസ് സിലണ്ടര്‍ ലഭിക്കും.
പിലാത്തറ അക്ഷയ ഗ്യാസ് എജന്‍സിയുമായി ചേര്‍ന്ന് പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് വായ്പ സൗകര്യവും ബേങ്ക് എര്‍പെടുത്തിയിട്ടുണ്ട്.
ഹിന്ദുസ്ഥാന്‍ പെട്രോളിയം പാചകവാതക വിതരണത്തിന്റെ ഉദ്ഘാടനം ബേങ്ക് പ്രസിഡന്റ് അഡ്വ. കെ പ്രമോദ് നിര്‍വഹിച്ചു.
പി.വി.ശാരദ അധ്യക്ഷത വഹിച്ചു.
എല്‍.പി.ജി കണ്ണൂര്‍ സെയില്‍സ് മാനേജര്‍ ബി.ബാബുസിങ്ങ്, എം.അനില്‍കുമാര്‍, വി.നരേന്ദ്ര ഷേണായി എന്നിവര്‍ പ്രസംഗിച്ചു.
ബേങ്ക് സെക്രട്ടറി ഇ.പി.അനില്‍ സ്വാഗതം പറഞ്ഞു.