എം.ടി-ജയചന്ദ്രന്‍ അനുസ്മരണ സമ്മേളനം

പിലാത്തറ: ചെറുതാഴം ബേങ്ക് എംപ്ലോയീസ് കള്‍ച്ചറല്‍ ഫോറം (ചെമ്പകം) സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായര്‍, ഭാവഗായകന്‍ പി ജയചന്ദ്രന്‍ എന്നിവരുടെ അനുസ്മരണം സംഘടിപ്പിച്ചു.

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാനകമ്മിറ്റി അംഗം കെ.വി.പ്രശാന്ത്കുമാര്‍ ഉദ്ഘാടനം ചെയ്തു.

യുവ എഴുത്തുകാരന്‍ ശിവ കുളപ്പുറത്തെ ചടങ്ങില്‍ അനുമോദിച്ചു.

എം.വി.രാജീവന്‍ അധ്യക്ഷത വഹിച്ചു.

എം.അനില്‍കുമാര്‍, ഇ.പി.അനില്‍ബാബു, കെ.എം.പ്രഭാകരന്‍, എം.വി.സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.

ടി.വി.സന്തോഷ് സ്വാഗതവും കെ.പി.രതീഷ് നന്ദിയും പറഞ്ഞു.