ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ മമത ബാനര്‍ജി സര്‍ക്കാരിന് അന്ത്യം കുറിച്ച് ബിജെപി അധികാരത്തില്‍ വരുമെന്ന് എക്സിറ്റ് പോള്‍ പ്രവചനം.
തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 150 മുതല്‍ 175 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പി മാര്‍ക്ക് പ്രവചിക്കുന്നത്. 146- 161 സീറ്റുകള്‍ നേടി ബിജെപി അധികാരത്തില്‍ വരുമെന്നാണ് മാട്രിസ് കണക്കുകൂട്ടുന്നത്. കേവല ഭൂരിപക്ഷത്തിന് 148 സീറ്റുകളാണ് വേണ്ടത്.
വോട്ടെണ്ണല്‍ മെയ് നാലിനാണ്. ബംഗാള്‍ രാഷ്ട്രീയത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂലും, അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ബിജെപിയും തമ്മിലാണ് പ്രധാന മത്സരം.
ഇടത്-കോണ്‍ഗ്രസ് സഖ്യം എത്രത്തോളം വോട്ട് പിടിക്കുമെന്നതും നിര്‍ണായകമാണ്. ആകെ 294 സീറ്റുകളുള്ള ബംഗാളില്‍ ഏപ്രില്‍ 23, ഏപ്രില്‍ 29 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്.