യു.ഡി.എഫ് കേരളം ഭരിക്കും-ബി.ജെ.പിക്ക് ഇത്തവണയും സീറ്റില്ല, എല്‍.ഡി.എഫിന് വന്‍ തകര്‍ച്ച.

കേരളത്തില്‍ യുഡി.എഫ് മേല്‍ക്കൈ. 98 മുതല്‍ 111 സീറ്റുവരെ ലഭിച്ചേക്കാമെന്ന് എക്‌സിറ്റ്‌പോള്‍ സൂചന. കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് നടത്തിയ എക്‌സിറ്റ്‌പോളിലാണ് യു.ഡി.എഫിന് വലിയ മേല്‍ക്കൈ പ്രതീക്ഷിക്കുന്നത്. ബി.ജെ.പിക്ക് ഇത്തവണവും സീറ്റുകളൊന്നും ലഭിക്കില്ലെന്നാണ് എക്‌സിറ്റ്‌പോള്‍ സൂചന. മലപ്പുറം, എറണാകുളം ജില്ലകളില്‍ എല്‍.ഡി.ഫെിന് ഒരു സീറ്റുപോലും ലഭിക്കില്ല. 140 നിയോജകമണ്ഡലങ്ങളിലെയും ഫലസൂചന ചുവടെ ചേര്‍ക്കുന്നു.

തിരുവനന്തപുരം-14 സീറ്റുകളുള്ള തിരുവനന്തപരം ജില്ലയില്‍ 12 സീറ്റുകള്‍ വരെ യു.ഡി.എഫിന് ലഭിച്ചേക്കാം. വര്‍ക്കല, നെടുമങ്ങാട്, വാമനപുരം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപരം, നേമം, അരുവിക്കര, കാട്ടാക്കട, നെയ്യാറ്റിന്‍കര എന്നിവയാണ് യു.ഡി.എഫിന് ലഭിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങള്‍. ചിറയിന്‍കീഴ്, ആറ്റിങ്ങല്‍ മണ്ഡലങ്ങളാണ് എല്‍.ഡി.എഫിന് സാധ്യതയുള്ളത്.

കൊല്ലം-14 സീറ്റുകളുള്ള കൊല്ലം ജില്ലയില്‍ 9 സീറ്റുകളാണ് യു.ഡി.എഫിന് സാധ്യതയുള്ളവ. കരുനാഗപ്പള്ളി, ചവറ, കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം, ചടയമംഗലം, കുണ്ടറ, കൊല്ലം, ചാത്തന്നൂര്‍ എന്നിവയാണ് യു.ഡി.എഫ് അനുകൂലം. പുനലൂര്‍, ഇരവിപുരം മണ്ഡലങ്ങള്‍ എല്‍.ഡി.എഫിനൊപ്പം നിന്നേക്കും.

പത്തനംതിട്ട-ആകെയുള്ള 5 മണ്ഡലങ്ങളില്‍ തിരുവല്ല, റാന്നി, ആറന്‍മുള, അടൂര്‍ മണ്ഡലങ്ങളിലാണ് യു.ഡി.എഫ്് സാദ്യത. കോന്നി എല്‍.ഡി.എഫിനൊപ്പം നിന്നേക്കും.

ആലപ്പുഴ-ഒന്‍പത് മണ്ഡലങ്ങളാണ് ആലപ്പുഴ ജില്ലയിലുള്ളത്. ഇതില്‍ ഏഴ് മണ്ഡലങ്ങളായ അരൂര്‍, ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട്, കായംകുളം, മാവേലിക്കര എന്നിവ യു.ഡി.എഫിനൊപ്പവും ആലപ്പുഴ, ചെങ്ങന്നൂര്‍ മണ്ഡലങ്ങള്‍ എല്‍.ഡി.എപിനൊപ്പവും നിന്നേക്കാം.

കോട്ടയം-ഒന്‍പത് മണ്ഡലങ്ങളുള്ള കോട്ടയത്ത് ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി, ചങ്ങനാശേരി, പൂഞ്ഞാര്‍ മണ്ഡലങ്ങള്‍ യു.ഡി.എഫിനോടൊപ്പവും കാഞ്ഞിരപ്പള്ളി. പാല, വൈക്കം മണ്ഡലങ്ങള്‍ എല്‍.ഡി.എഫിനോപ്പവും നിലയുറപ്പിക്കും.

ഇടുക്കി-അഞ്ച് നിയമസഭ മണ്ഡലങ്ങളുള്ള ഇടുക്കി ഇത്തവണ പൂര്‍ണമായും യു.ഡി.എഫ് പക്ഷത്ത് നിലയുറപ്പിക്കും. ദേവികുളം, ഉടുമ്പന്‍ചോല, തൊടുപുഴ, ഇടുക്കി, പീരുമേട് എന്നിവയാണ് മണ്ഡലങ്ങള്‍. 

എറണാകുളം-14 നിയമസഭ മണ്ഡലങ്ങളില്‍ പെരുമ്പാവൂര്‍, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര, കുന്നത്തുനാട്, പിറവം, വൈപ്പിന്‍, മൂവാറ്റുപുഴ, കോതമംഗലം, പറവൂര്‍, കളമശേരി, ആലുവ, അങ്കമാലി, കൊച്ചി.

തൃശൂര്‍-ആകെയുള്ള 13 മണ്ഡലങ്ങളില്‍ ഗുരുവായൂര്‍, വടക്കാഞ്ചേരി, തൃശൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, ഒല്ലൂര്‍, ചാലക്കുടി, കൊടുങ്ങല്ലൂര്‍, മണലൂര്‍, പുതുക്കാട് മണ്ഡലങ്ങള്‍ യു.ഡി.എഫിനൊപ്പവും ചേലക്കര, കുന്നംകുളം, കയ്പ്പമംഗലം എന്നിവ എല്‍.ഡി.എഫിനും ലഭിച്ചേക്കും.

പാലക്കാട്-12 മണ്ഡലങ്ങളുള്ള പാലക്കാട് ജില്ലയില്‍ തൃത്താല, പട്ടാമ്പി, കോങ്ങാട്, മണ്ണാര്‍ക്കാട്, പാലക്കാട്, തരൂര്‍, നെന്‍മാറ, ചിറ്റൂര്‍ മണ്ഡലങ്ങള്‍ യു.ഡി.എഫിനൊപ്പവും മലമ്പുഴ, ഷെര്‍ണൂര്‍, ഒറ്റപ്പാലം, ആലത്തൂര്‍ എന്നിവ എല്‍.ഡി.എഫിനൊപ്പവുമാണ്.

മലപ്പുറം-16 മണ്ഡലങ്ങളുള്ള മലപ്പുറത്ത് എല്ലാ മണ്ഡലങ്ങളിലും വിജയം യു.ഡി.എഫിനാണ്. കൊണ്ടോട്ടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടക്കല്‍, തവനൂര്‍, പൊന്നാനി.

കോഴിക്കോട്– ആകെയുള്ള 13 മണ്ഡലങ്ങളില്‍ വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, കുന്നമംഗലം, കൊടുവള്ളി എന്നിവ യു.ഡി.എഫിനൊപ്പം നില്‍ക്കുമ്പോള്‍ ബാലുശേരി, ബേപ്പൂര്‍, തിരുവമ്പാടി എന്നിവ എല്‍.ഡി.എഫിനൊപ്പമാണ്. ബേപ്പൂരില്‍ പക്ഷെ, മല്‍സരം അതിശക്തമായിരുന്നതിനാല്‍ ഫലം പ്രവചനാതീതമാണ്.

കണ്ണൂര്‍-ആകെയുള്ള 11 മണ്ഡലങ്ങളില്‍ തളിപ്പറമ്പ്, പയ്യന്നൂര്‍, ധര്‍മ്മടം, കൂത്തുപറമ്പ്, അഴീക്കോട് മണ്ഡലങ്ങളില്‍ മല്‍സരം പ്രവചനാതീതമാണ്. കല്യാശേരി, മട്ടന്നൂര്‍, തലശേരി എന്നിവ എല്‍.ഡി.എഫിനൊപ്പം നില്‍ക്കും. പേരാവൂര്‍, ഇരിക്കൂര്‍, കണ്ണൂര്‍ മണ്ഡലങ്ങള്‍ യു.ഡി.എഫ് വിജയിക്കും.

വയനാട്-ആകെയുള്ള മൂന്ന് മണ്ഡലങ്ങളില്‍ മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി എന്നിവ പൂര്‍ണമായും യു.ഡി.എഫിനൊപ്പമാണ്.

കാസര്‍ഗോഡ്-ആകെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ മഞ്ചേശ്വരം, കാസര്‍ഗോഡ്, ഉദുമ എന്നിവ യു.ഡി.എഫിനൊപ്പവും തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് മണ്ഡലങ്ങള്‍ എല്‍.ഡി.എഫിനും ലഭിക്കും.

എന്തുകൊണ്ട്-യു.ഡി.എഫ്‌

ഈ എക്‌സിറ്റ്‌പോള്‍ ഫലപ്രകാരം 111 മണ്ഡലങ്ങളില്‍ യു.ഡി.എഫിന് സാധ്യതയാണ് പ്രവചിക്കുന്നത്. ബാക്കി 29 മണ്ഡലങ്ങളില്‍ പിണറായിയുടെ ധര്‍മ്മടവും റിയാസിന്റെ ബേപ്പൂരും ഉള്‍പ്പെടെ ആറിടത്ത്
ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.

ഇവിടങ്ങളില്‍ ഫലം പ്രവചനാതീതമാണ്.
ജനമനസ് പ്രവര്‍ത്തിച്ചത് എങ്ങിനെ-
കേരളത്തില്‍ ഇത്തവണ അതിശക്തമായ മുസ്ലിം-കൃസ്ത്യന്‍ വോട്ട് ഏകീകരണം നടന്നിട്ടുണ്ട്.

അത് യു.ഡി.എഫിന് അനുകൂലമാണെന്ന് വ്യക്തമാണ്. കഴിഞ്ഞ 10 വര്‍ഷം ഭരിച്ച സര്‍ക്കാറിനോട് സ്വാഭാവികമായി ഉണ്ടായ എതിര്‍പ്പ് നിക്ഷ്പക്ഷ വോട്ടര്‍മാരില്‍ പ്രകടമാണ്.

മറ്റൊന്ന് പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയോട് ജനങ്ങള്‍ക്കിടയില്‍ രൂക്ഷമായി അടിഞ്ഞുകൂടിയ വിപ്രതിപത്തിയാണ്.

തെരെഞ്ഞെടുപ്പിനിടയില്‍ വീട്ടില്‍പോയി ചോദിക്ക് എന്ന ഒറ്റ പ്രയോഗം തന്നെ വെറുപ്പിന് മേല്‍ കൊടും വെറുപ്പ് പിണറായിക്ക് മേല്‍ പതിയാന്‍ കാരണമായിട്ടുണ്ട്.

ഒരു ഭാഗത്ത് വികസനവും ക്ഷേമവും ഒക്കെ പറയുന്നുണ്ടെങ്കിലും പിണറായി വിജയന്‍ എന്ന വ്യക്തിക്ക് ഇനി ഭരിക്കാന്‍ അവസരം നല്‍കരുത് എന്ന വികാരം ജനങ്ങള്‍ക്കിടയില്‍ രൂഡമൂലമായിരുന്നു.

ഇനിയൊരു അവസരം നല്‍കിയാല്‍ സംഗതി കൈവിട്ടുപോകുന്ന ദുരന്തമായിരിക്കുമെന്ന് വോട്ടര്‍മാര്‍ക്ക് വ്യക്തമായിരുന്നു.

അതീവ നിശബ്ദമായ ഒരു സുനാമിതന്നെയാണ് വോട്ടര്‍മാര്‍ക്കിടയില്‍ യു.ഡി.എഫിന് അനുകൂലമായി രൂപപ്പെട്ടുവന്നത്.

ഈ സുനാമി എത്രമാത്രം ഭീകരമായി എല്‍.ഡിഎഫിനെ വിഴുങ്ങുമെന്നറിയാന്‍ മെയ്-4 വരെ കാത്തരിക്കണം. പക്ഷെ, ഒന്നുറപ്പിക്കാം, പിണറായി 3.0 ഇല്ല.