കാണാതായ ഗൃഹനാഥന്‍ വീടിന് സമീപത്തെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കള്ളാര്‍: പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച ഗൃഹനാഥന്‍ പുഴയില്‍ ചാടി ആത്മഹത്യചെയ്തു.

കൊട്ടോടി പേരടുക്കം സ്വദേശി വേങ്ങയില്‍ നാരായണനാണ്(62)മരിച്ചത്.

വ്യാഴാഴ്ച്ച വൈകുന്നേരം മുതല്‍ കാണാതായിരുന്നു. തുടര്‍ന്ന് രാത്രി പലസ്ഥലങ്ങളിലും വീട്ടുകാര്‍ തെരച്ചില്‍ നടത്തിയിരുന്നു.

ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ കൊട്ടോടിക്ക് സമീപം പേരടുക്കം പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പാര്‍ക്കിന്‍സണ്‍സ് രോഗം വിട്ടുമാറാത്ത മനോവിഷമത്തിലായിരുന്നെന്നു പോലീസ് പറഞ്ഞു.

മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. രാജപുരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

പരേതനായ പക്കീരന്‍ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്.

ഭാര്യ: സി.ശാന്ത.

മക്കള്‍: സി.അമൃത, സി.അരുണ്‍കുമാര്‍.

മരുമക്കള്‍: രതീഷ് കുമാര്‍ കരിച്ചേരി, പി ശരണ്യ.

സഹോദരങ്ങള്‍: സുകുമാരന്‍, ബാലകൃഷ്ണന്‍, സരോജിനി, ശാന്ത, പുഷ്പ.

ശവസംസ്‌ക്കാരം നാളെ നടക്കും.