ശക്തിപ്രകടനം ഒഴിവാക്കി- ചുവപ്പുസന്നദ്ധപ്രവര്‍ത്തകരുടെ മാര്‍ച്ച് റോഡിന്റെ ഒരുവശത്തുകൂടി മാത്രം. മാതൃകയാവുന്ന സി.പി.എം സമ്മേളനം
തളിപ്പറമ്പ്: മുപ്പത് വര്‍ഷത്തിന് ശേഷം തളിപ്പറമ്പില്‍ നടക്കുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് നിരവധി പ്രത്യേകതകള്‍. തളിപ്പറമ്പ് നഗരത്തിന്റെ സൗകര്യക്കുറവ് പരിഗണിച്ച് സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടക്കേണ്ട ശക്തിപ്രകടനം വേണ്ടെന്നുവെച്ചതായി ജില്ലാ സെക്രട്ടെറി എം.വി.ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പകരം 15,000 റെഡ് വളണ്ടിയര്‍മാരുടെ മാര്‍ച്ച് മാത്രമാണ് നടക്കുക. ചിറവക്ക് ഗ്രൗണ്ടില്‍ നിന്നും കാക്കാത്തോട് ബസ്റ്റാന്റില്‍ നിന്നുമാണ് മാര്‍ച്ച് ആരംഭിക്കുക.
ഈ സമയം ഗതാഗത തടസം ഒഴിവാക്കാനായി റോഡിന്റെ ഒരു ഭാഗത്തുകൂടി മാത്രമായിരിക്കും മാര്‍ച്ച് കടന്നുപോകുക.
പൊതുജനങ്ങളള്‍ക്ക് യാത്രാസൗകര്യം ഉറപ്പുവരുത്തും.
റോഡിന്റെ ഒരുഭാഗത്തുകൂടി ഗതാഗതത്തിന് കടന്നുപോകാന്‍ സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളെ കൂടുതലായി സംഘടനാരംഗത്തും ഭരണരംഗത്തും എത്തിക്കുന്നതില്‍ സി.പി.എം തന്നെയാണ് ഇപ്പോഴും മുന്നില്‍ നില്‍ക്കുന്നതെന്നും കൂടുതല്‍ വനിതകളെ നേതൃരംഗത്തേക്ക് കൊണ്ടുവരാനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മുന്നു വര്‍ഷത്തിനിടയില്‍ പാര്‍ട്ടിയുടെയും വര്‍ഗ-ബഹുജനസംഘടനകളുടെയും അടിത്തറ വളരെയേറെ വിപുലമായിട്ടുണ്ടെന്നും എം.വി.ജയരാജന്‍ പറഞ്ഞു.
കൊടിമര-പതാകാ- ദീപശിഖാ ജാഥകളുടെ പ്രയാണം
കൊടിമര ജാഥ കാവുമ്പായി രക്തസാക്ഷി നഗറില്‍ പകല്‍ 2.30 ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ടി.വി.രാജേഷാണ് ജാഥാ ലീഡര്‍.
ജാഥാ പര്യടനം
3.30-എളളരിഞ്ഞി സെന്റര്‍, 3.40- കൂട്ടുമുഖം പാലം, 3.45- കുട്ടുമുഖം, 3.50 പൊടിക്കളം, 4.00 ശ്രീകണ്ഠപുരം, 4.10- പരിപ്പായി, 4.20- ചെങ്ങളായി, 4.30 നെടുവാലൂര്‍, 4.40 വളക്കൈ, 4.50-നെടുമുണ്ട്. 5.00- പൊക്കുണ്ട്. 5.10- കുറുമാത്തൂര്‍ സ്‌കൂള്‍, 5.20 ചൊറുക്കള, 5.30 കരിമ്പം, 5.40 തളിപ്പറമ്പ് ഗവ. ആശുപത്രി, 5.50- മന്ന ജംങ്ഷന്‍, 6.00 തളിപ്പറമ്പ് പ്ലാസ ജംങ്ഷന്‍, 6.30 സീതാറാംയെച്ചൂരി നഗര്‍(ഉണ്ടപ്പറമ്പ് മൈതാനം).
പതാകാജാഥ കരിവെള്ളൂര്‍ രക്തസാക്ഷി നഗറില്‍ പകല്‍ 2-ന്
മുതിര്‍ന്ന നേതാവ് പി കരുണാകരന്‍ ഉദ്ഘാടനംചെയ്യും. പി ജയരാജനാണ് ജാഥാ ലീഡര്‍.
ജാഥാ പര്യടനം
2.30- കുണിയന്‍, 2.40-കാറമേല്‍, 2.50- അന്നൂര്‍, 3.00 കൊക്കാനിശേരി ബൈപാസ് ജംങ്ഷന്‍, 3.10 പെരുമ്പ, 3.20- എടനാട്, 3.25- എടാട്ട് കോളേജ് സ്റ്റോപ്പ്, 3.30 കണ്ടംകുളങ്ങര, 3.40 ആണ്ടാംകൊവ്വല്‍, 3.50- കൊവ്വപ്പുറം, 4.00- ഹനുമാരമ്പലം, 4.10- അമ്പലംറോഡ്, 4.20 രാമപുരം, 4.30 അടുത്തില, 4.40 എരിപുരം, 4.55- നെരുവമ്പ്രം, 5.05 ഏഴോം, 5.10- കോട്ടക്കീല്‍, 5.20- പട്ടുവം, 5.30- കാവുങ്കല്‍, 5.40- മുറിയാത്തോട്, 5.45- വെള്ളിക്കീല്‍ ജംങ്ഷന്‍, 5.50-പുളിമ്പറമ്പ്, 6.00 തളിപ്പറമ്പ് പ്ലാസ ജംങ്ഷന്‍, 6.30 സീതാറാംയെച്ചൂരി നഗര്‍(ഉണ്ടപ്പറമ്പ് മൈതാനം).
ദീപശിഖ റിലെ 3 കേന്ദ്രങ്ങളില്‍ നടക്കും. അവുങ്ങുംപൊയ്യില്‍- ജോസ്-ദാമോദരന്‍ രക്തസാക്ഷി സ്മാരകത്തില്‍ പകല്‍ 2.30ന് കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജടീച്ചര്‍ ഉദ്ഘാടനംചെയ്യും. വി ശിവദാസന്‍ എംപിയാണ് ലീഡര്‍:
ജാഥാ പര്യടനം
2.30-അവുങ്ങുംപൊയ്യില്‍, 3.00 കോണ്‍വന്റ്, 3.15-ഉക്കാസിന്റെ പീടിക, 3.30- അരിപ്പാമ്പ്ര, 3.40- ചാറോളി, 3.50- വായാട് ജംങ്ഷന്‍, 4.00 പാച്ചേനി സ്‌കൂള്‍, 4.10- മീശമുക്ക്, 4.20- മേന ചൂര്, 4.30- കുട്ടിക്കാനം, 4.40- അമ്മാനപ്പാറ ക്ലബ്ബ്, 4.50- സി. പൊയില്‍, 5.00 ചുടല, 5.30 പട വില്‍, 5.10 മരത്തക്കാട്, 5.45 ചിറവക്ക്, 6.00 തളിപ്പറമ്പ് പ്ലാസ ജംങ്ഷന്‍, 6.30 സീതാറാംയെ ചൂരി നഗര്‍ ഉണ്ടപ്പറമ്പ് മൈതാനം)
പന്നിയൂര്‍ കാരക്കൊടി പി കൃഷ്ണന്‍ രക്തസാക്ഷി സ്മാരകത്തില്‍നിന്ന് പകല്‍ 2.30ന് ദീപശിഖ റിലെ
ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഉദ്ഘാടനംചെയ്യും. എന്‍ ചന്ദ്രനാണ് ലീഡര്‍:
ജാഥാ പര്യടനം
3.00 കാരാക്കൊടി, 3.30-വില്ലേജ് ഓഫീസ്, 3.50- പൂവ്വം, 4.10- കുമ്മായ് ചൂള, 4.30- ചെനയ ന്നൂര്‍, 4.50 പുഷ്പഗിരി പള്ളി, 5.15 – സയ്യിദ് നഗര്‍, 5.30- മന്ന ജംങ്ഷന്‍, 5.45 ചിറവക്ക്. 6.00 തളിപ്പറമ്പ് പ്ലാസ ജംങ്ഷന്‍, 6.30 സീതാറാംയെച്ചൂരി നഗര്‍(ഉണ്ടപ്പറമ്പ് മൈതാനം) ധീരജ് രാജേന്ദ്രന്‍ രക്തസാക്ഷി സ്മാരകത്തില്‍ വൈകിട്ട് 4.30ന് ദീപശിഖ റിലെ കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതി ടീച്ചര്‍ ഉദ്ഘാടനംചെയ്യും. വല്‍സന്‍ പനോളിയാണ് ലീഡര്‍:
ജാഥാ പര്യടനം
5.00 തൃച്ഛംബരം കിഴക്കേനട, 5.20-തൃച്ഛംബരം പെട്രോള്‍ പമ്പ്, 5.40 പൂക്കോത്ത് നട, 6.00 തളിപ്പറമ്പ് പ്ലാസ ജംങ്ഷന്‍, 6.30 സീതാറാംയെച്ചൂരി നഗര്‍(ഉണ്ടപ്പറമ്പ് മൈതാനം) ജാഥകള്‍ വൈകിട്ട് ആറിന് പ്ലാസ ജംങ്ഷനില്‍ ഒത്തുചേര്‍ന്ന് പൊതുസമ്മേളന നഗരിയായ ഉണ്ടപ്പറമ്പ് മൈതാനിയില്‍ സംഗമിക്കും.
പൊതുസമ്മേളനം വാഹനപാര്‍ക്കിങ് സൗകര്യം.
ആലക്കോട്, ശ്രീകണ്ഠപുരം, മയ്യില്‍, തളിപ്പറമ്പ്, മട്ടന്നൂര്‍, പേരാവൂര്‍, ഇരിട്ടി, പാപ്പിനിശ്ശേ രി എന്നീ ഏരിയകളിലെ വളണ്ടിയര്‍മാരെ കാക്കത്തോട് ബസ്സ്റ്റാന്റില്‍ ഇറക്കി വാഹനങ്ങള്‍ കൂവോട് എ.കെ.ജി സ്റ്റേഡിയത്തിന് സമീപമാണ് പാര്‍ക്ക് ചെയ്യേണ്ടത്.
പയ്യന്നൂര്‍, പെരിങ്ങോം, മാടായി, കണ്ണൂര്‍, എടക്കാട്, അഞ്ചരക്കണ്ടി, പിണറായി, തലശ്ശേരി, പാനൂര്‍, കൂത്തുപറമ്പ് എന്നീ ഏരിയകളിലെ വളണ്ടിയര്‍മാരെ ചിറവക്ക് ഗ്രൗണ്ടില്‍ ഇറക്കി മന്ന-സയ്യിദ് നഗറില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം.