തളിപ്പറമ്പ് നഗരം ചെങ്കടലാവും-15,000 ചുവപ്പുവളണ്ടിയര്‍മാരുടെ മാര്‍ച്ച്-സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനം-ഫിബ്രവരി 01 മുതല്‍ 03 വരെ.
തളിപ്പറമ്പ്: സി.പി.എം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള കണ്ണൂര്‍ ജില്ലാ സമ്മേളനം ഫെബ്രുവരി ഒന്നിന് തളിപ്പറമ്പ് പൂക്കോത്ത് നടക്ക് സമീപം കോടിയേരി ബാലകൃഷ്ണന്‍ നഗറിലും (കെ.കെ.എന്‍ പരിയാരം സ്മാരക ഹാളില്‍) പൊതുസമ്മേളനം ഫിബുവ്രരി 3-ന് വൈകുന്നേരം 4 മണി മുതല്‍ സീതാറാം യെച്ചൂരി നഗറിലും (ഉണ്ടപ്പറമ്പ് മൈതാനം) നടക്കുമെന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടെറി എം.വി.ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രണ്ട് സമ്മേളനങ്ങളും കേരള മുഖ്യമന്ത്രിയും പാര്‍ട്ടി പൊളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും.
മൂന്നുപതിറ്റാണ്ടിനുശേഷം തളിപ്പറമ്പ് ആതിഥ്യമരുളുന്ന പാര്‍ട്ടി സമ്മേളനത്തിന് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്.
ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ ചെയര്‍മാനും കെ.സന്തോഷ് കണ്‍വീനറുമായ സ്വാഗതസംഘത്തിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് ഏരിയക്ക് കീഴിലെ മുഴുവന്‍ ലോക്കലുകളിലും രാജ്യം നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചും കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ബദല്‍ നയങ്ങളെക്കുറിച്ചും നവകേരള നിര്‍മിതിയെക്കുറിച്ചുമുള്‍പ്പെടെ ആനുകാലികമായ വിവിധ വിഷയങ്ങളില്‍ 16 സെമിനാറുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
വന്‍ ബഹുജനപങ്കാളിത്തത്തോടെ കേന്ദ്ര കമ്മിറ്റിയംഗങ്ങളുള്‍പ്പടെ പ്രമുഖരായ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്താണ് സെമിനാറുകള്‍ നടന്നത്.
ഇന്നലെഏഴാംമൈലില്‍ സ്ത്രീകള്‍ ജനാധിപത്യ ഇന്ത്യയില്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാറോടെയാണ് സെമിനാറുകള്‍ സമാപനമായത്.
കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി ടീച്ചറാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്.
ചിന്ത പബ്ലിഷേഴ്സിന്റെ നേതൃത്വത്തില്‍ പുസ്തകോത്സവം വെള്ളിയാഴ്ച്ച മുതല്‍ ടൗണ്‍ സ്‌ക്വയറില്‍ ആരംഭിച്ചു.
എം.വിജിന്‍ എം എല്‍എ ഉദ്ഘാടനംചെയ്തു. പുസ്തകോത്സത്തിന്റെ ഭാഗമായി പുസ്തക ചര്‍ച്ചയും മറ്റ് കലാപരിപാടികളും സമ്മേളനം തീരുന്ന ദിവസംവരെ ടൗണ്‍സ്‌ക്വയറില്‍ നടക്കും.
ശനിയാഴ്ച മുതല്‍ സംഘാടക സമിതി ഓഫീസിന് മുന്നില്‍ ചരിത്രചിത്രപ്രദര്‍ശനവും ആരംഭിക്കും.
റിപ്പബ്ലിക് ദിനത്തില്‍ നടക്കുന്ന പ്രൊഫഷണല്‍ മീറ്റ് കെ കെ എന്‍ പരിയാരം ഹാളില്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
അന്ന് വൈകുന്നേരം ആറ് മണി മുതല്‍ കാക്കാത്തോട് ബസ്സ്റ്റാന്റില്‍ നടക്കുന്ന കലാസന്ധ്യ സിനിമാ നടി ഗായത്രി വര്‍ഷ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് ആയിരത്തിലേറെപേര്‍ പങ്കെടുക്കുന്ന മെഗാ തിരുവാതിരയും മുന്നൂറിലേറെ പേര്‍ പങ്കെടുക്കുന്ന ഒപ്പന, നൂറിലേറെ പേര്‍ പങ്കെടുക്കുന്ന മാര്‍ഗ്ഗം കളി തുടങ്ങിയ കലാപരിപാടികളും അരങ്ങേറും.
ജില്ലയിലെ 18 ഏരിയാകമ്മിറ്റികളില്‍നിന്ന് തെരഞ്ഞെടുത്ത 496 പ്രതിനിധികളും, ജില്ലാകമ്മിറ്റി അംഗങ്ങളും ക്ഷണിക്കപ്പെട്ടവരും കേന്ദ്ര സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 566 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി.കെ.ശ്രീമതി ടീച്ചര്‍, ഇ.പി ജയരാജന്‍, കെ.കെ.ശൈലജ ടീച്ചര്‍, എ.കെ.ബാലന്‍, എളമരം കരീം, കെ.രാധാകൃഷ്ണന്‍, പി.സതീദേവീ, സി.എസ് സുജാത, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ്, ആനാവൂര്‍ നാഗപ്പന്‍, കെ.കെ.ജയചന്ദ്രന്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും.
പൊതുസമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക കരിവള്ളൂരില്‍ നിന്നും കൊടിമരം കാവുമ്പായില്‍ നിന്നും ദീപശിഖ അവുങ്ങുംപൊയില്‍ ജോസ്- ദാമോദരന്‍ സ്തൂപത്തില്‍നിന്നും, പന്നിയൂര്‍ കാരാക്കൊടി പി. കൃഷ്ണന്‍ രക്തസാക്ഷി സ്തൂപത്തില്‍ നിന്നും തൃച്ഛംബരം ധീരജ് രാജേന്ദ്രന്‍ രക്തസാക്ഷി സ്തൂപത്തില്‍ നിന്നും വളണ്ടിയര്‍മാരുടേയും അത്‌ലറ്റുകളുടേയും നേതൃത്വത്തില്‍ ജനുവരി 31 ന് വൈകുന്നേരം 6 മണിക്ക് തളിപ്പറമ്പ് പ്ലാസ ജംഗ്ഷനില്‍ എത്തിച്ചേരും.
തുടര്‍ന്ന് ബാന്റ്‌മേളത്തിന്റെ അകമ്പടിയോടെ പൊതുസമ്മേളന നഗരിയായ സീതാറാംയെച്ചൂരി നഗറിനെ(ഉണ്ടപ്പറമ്പ് മൈതാനം)ലക്ഷ്യമാക്കി നീങ്ങും.
സ്വാഗതസംഘം ചെയര്‍മാന്‍ ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ സമ്മേളന നഗറില്‍ പതാക ഉയര്‍ത്തും.
സമാപനദിവസത്തെ പൊതുസമ്മേളനത്തിന് മുന്നോടിയായി ജില്ലയിലെ 18 ഏരിയകളില്‍ നിന്നുള്ള 15,000 റെഡ്വളണ്ടിയര്‍മാര്‍ കേന്ദ്രീകരിക്കുന്ന മാര്‍ച്ച് കാക്കാത്തോട് ബസ്സ്റ്റാന്റ്, ചിറവക്ക് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ച് വൈകുന്നേരം 3 മണിക്ക് ആരംഭിക്കും.
സംഘാടകസമിതി ചെയര്‍മാന്‍ ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍, ജനറല്‍ കണ്‍വീനര്‍ കെ.സന്തോഷ്, പി.മുകുന്ദന്‍, പി.കെ.ശ്യാമള
ടീച്ചര്‍, ടി.ബാലകൃഷ്ണന്‍, വി.ബി.പരമേശ്വരന്‍, കെ.ദാമോദരന്‍ മാസ്റ്റര്‍, ഒ.സുഭാഗ്യം, എന്‍.അനൂപ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.