• മുന്‍ കേന്ദ്ര മന്ത്രി കെ.പി ഉണ്ണികൃഷ്ണന്‍ നിര്യാതനായി
    കോഴിക്കോട്: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.പി.ഉണ്ണികൃഷ്ണന്‍(89) നിര്യാതനായി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വി.പി.സിംഗ് മന്ത്രിസഭയില്‍ ഉപരിതല ഗതാഗത മന്ത്രി ആയിരുന്നു ഉണ്ണിക്കൃഷ്ണന്‍. 6 തവണ തുടര്‍ച്ചയായി വടകരയില്‍ നിന്നുള്ള എംപിയായിരുന്നു. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് നടക്കും. ശങ്കേഴ്‌സ് വീക്കിലി മാതൃഭൂമി ടൈംസ് ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായിരുന്നു കെ.പി.ഉണ്ണിക്കൃഷ്ണന്‍. 1978ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍, കോണ്‍ഗ്രസ് യു വിഭാഗത്തില്‍ എത്തി. 1979-80 കാലത്ത് എഐസിസി (യു) ജനറല്‍ സെക്രട്ടറിയായിരുന്നു. … Read More
  • വയനാട് സ്വദേശി തളിപ്പറമ്പ് പ്ലാത്തോട്ടത്തെ സഹോദരന്റെ വീട്ടില്‍ തൂങ്ങിമരിച്ചു.
    തളിപ്പറമ്പ്: വയനാട് സ്വദേശി തളിപ്പറമ്പ് പ്ലാത്തോട്ടത്തെ വീട്ടില്‍ തൂങ്ങിമരിച്ചു. വയനാട് പാപ്ലശേരി പാമ്പ്ര ഇരുളത്തെ മരംകൊള്ളില്‍ വീട്ടില്‍ തങ്കച്ചന്റെ മകന്‍ എം.കെ.സുനില്‍കുമാറിനെയാണ്(46)ഇന്ന് രാവിലെ എട്ടരക്ക് പ്ലാത്തോട്ടത്തെ ജ്യേഷ്ഠന്‍ കെ.അനില്‍കുമാറിന്റെ വീട്ടിലെ കുളിമുറിയുടെ ഇരുമ്പ്ഹുക്കില്‍ തൂങ്ങിയനിലയില്‍ കണ്ടത്. അനില്‍കുമാര്‍ തളിപ്പറമ്പ് ചിന്‍മയ വിദ്യാലയത്തില്‍ ജോലിചെയ്തുവരികയാണ്. കുറച്ചുദിവസം മുമ്പാണ് സുനില്‍കുമാര്‍ സഹോദരന്റെ വീട്ടിലെത്തിയത്. സംസ്‌ക്കാരം നാളെ രാവിലെ വയനാട്ടിലെ തറവാട് വീട്ടുവളപ്പില്‍ നടക്കും.
  • തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റില്‍ ഉല്‍പ്പാദന മേഖലക്കും പാര്‍പ്പിടമേഖലക്കും ഊന്നല്‍.
    തളിപ്പറമ്പ്: ഉല്‍പ്പാദനമേഖലക്കും പാര്‍പ്പിടമേഖലക്കും ഊന്നല്‍ നല്‍കി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. വൈസ് പ്രസിഡന്റ് അജേഷ് പൂവനാട്ട് അവതരിപ്പിച്ച ബജറ്റില്‍ രണ്ട് കോടി എട്ട്‌ലക്ഷം രൂപ ഉല്‍പ്പാദനമേഖലക്കും ഒരുകോടി അറുപത്തിയഞ്ച് ലക്ഷത്തി അന്‍പത്തിരണ്ടായിരം രൂപ പാര്‍പ്പിടമേഖലക്കും എഴുപത്‌ലക്ഷം വനിത ഘടകപദ്ധതിക്കും മുപ്പത്തിനാല് ലക്ഷത്തി നാല്‍പ്പത്തിയെട്ടായിരം രൂപ കുട്ടികള്‍ക്കും ഭിന്നശേഷി വിഭാഗത്തിനും നീക്കിവെച്ചു. 38 ലക്ഷം രൂപയാണ് വയോജനങ്ങള്‍ക്കും പാലിയേറ്റീവ് മേഖലക്കുമായി മാറ്റിവെച്ചത്. ഒരു കോടി പതിനാല് ലക്ഷത്തി മുപ്പത്തിയാറായിരം രൂപ പട്ടികജാതി മേഖലക്കും 46,70,000 രൂപ പട്ടികവര്‍ഗ … Read More
  • ഡോ.എം.വി.വിഷ്ണുനമ്പുതിരി സ്മാരക ഫോക്ലോര്‍ പുരസ്‌ക്കാരം തിറയാട്ടം കലാകാരന്‍ പീതാംബരന്‍ മൂര്‍ക്കനാടിന്
    പയ്യന്നൂര്‍: കുന്നരു മലയാളം വായനശാലയും ഡോ.എം.വി.വിഷ്ണുനമ്പൂതിരി സ്മാരക ഫോക്ലോര്‍ പഠന കേന്ദ്രവും വിഷ്ണുമാഷിന്റെ കുടുംബത്തിന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ ഡോ.എം.വി.വിഷ്ണുനമ്പുതിരി സ്മാരക ഫോക്ലോര്‍ പുരസ്‌ക്കാരം പ്രശസ്ത തിറയാട്ടം കലാകാരന്‍ പീതാംബരന്‍ മൂര്‍ക്കനാടിന് നല്‍കാന്‍ തീരുമാനിച്ചു. പതിനായിരം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. ഡോ. രവി രാമന്തളി(കണ്‍വീനര്‍), ഡോ.വൈ.വി.കണ്ണന്‍, ഡോ.യഹിയ പുളിക്കന്‍ എന്നിവരടങ്ങിയ ജഡ്ജിങ്ങ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. മാര്‍ച്ച് 5 മുതല്‍ 9 വരെ വിഷ്ണു മാഷ് എഴുത്തും ജീവിതവും’ എന്ന പേരില്‍ അനുസ്മരണ പരിപാടി നടക്കും. … Read More
  • സത്യാഗ്രഹ സമരത്തില്‍ പി.ഐ.ശ്രീധരന്‍ പട്ടിണിക്കഞ്ഞി കുടിച്ച് പ്രതിഷേധിച്ചു.
    പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിന് മുന്നില്‍ പ്രതിപക്ഷ സംഘടനകള്‍ നടത്തിയ സത്യാഗ്രഹ സമരത്തില്‍ പി.ഐ. ശ്രീധരന്റെ പട്ടിണിക്കഞ്ഞി ശ്രദ്ധയാകര്‍ഷിച്ചു. എന്‍.ജി.ഒ. അസോസിയേഷന്‍ പരിയാരം ബ്രാഞ്ച് പ്രസിഡന്റും പ്രമുഖ നാടക നടനും സംവിധായകനുമായ പി.ഐ. ശ്രീധരനാണ് റോഡിലിരുന്ന് പട്ടിണിക്കഞ്ഞി കുടിച്ച് പ്രതിഷേധിച്ചത്. പട്ടിണി കഞ്ഞി എന്നത് വളരെ കുറഞ്ഞ അളവില്‍ അരി ഉപയോഗിച്ച്കൂടുതല്‍ വെള്ളം ചേര്‍ത്ത് തയ്യാറാക്കുന്ന കഞ്ഞിയാണ്. ഇത് പ്രധാനമായും വിശപ്പടക്കാന്‍ കഴിക്കുന്ന ലളിതമായ ഭക്ഷണമാണ്. പ്രയാസകരമായ സാഹചര്യങ്ങളില്‍കുറഞ്ഞ ചിലവില്‍ തയ്യാറാക്കാവുന്ന ഒരു ഭക്ഷണ രീതിയായി … Read More