• സ്‌പോര്‍ട്‌സ് കോംപ്ക്‌സിന് വേണ്ടി തകര്‍ത്തു കുഴിച്ചെടുത്തത് കരിമ്പം പ്രദേശത്തെ ജൈവസമ്പത്ത്.
    തളിപ്പറമ്പ്: സ്റ്റേഡിയവും സ്‌പോര്‍ട്‌സ് കോംപ്ലക്‌സും നിര്‍മ്മിക്കാനായി തകര്‍ത്ത് തരിപ്പണമാക്കിയത് കരിമ്പത്തെ ജൈവവൈവിധ്യകലവറ. കില ക്യാമ്പസായി മാറിയ പഴയ വികസനപരിശീലന കേന്ദ്രത്തിലെ പത്ത് ഏക്കര്‍ ഭൂമിയാണ് ഇതിനായി നശിപ്പിച്ചത്. കശുമാവിന്‍ തോട്ടവും നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാട്ടുമരങ്ങളും നിറഞ്ഞ പ്രദേശമാണ് സ്റ്റേഡിയത്തിനായി ഏറ്റെടുത്തത്. കില കാമ്പസിനകത്തെ ഉയര്‍ന്ന പ്രദേശമാണ് സ്റ്റേഡിയത്തിനായി മണ്ണിടിച്ച് നിരപ്പാക്കിയത്. അപൂര്‍വ്വ മരങ്ങളുള്ള പ്രദേശമാണിത്. നിരവധി പക്ഷികളും മുള്ളന്‍പന്നി ഉള്‍പ്പെടെയുള്ള മൃഗങ്ങളും ഉള്ള പ്രേദശമായിരുന്നു ഇവിടം. ഈ ഭാഗത്തെ അവശേഷിച്ച മരങ്ങള്‍ പ്രദേശത്തെ ജൈവസമ്പത്തിന്റെ തെളിവായി നിലനില്‍ക്കുന്നുണ്ട്. … Read More
  • സര്‍വം സ്പര്‍ശമായി തളിപ്പറമ്പ് നഗരസഭ ബജറ്റ്-സി.എച്ച് സ്മാരക ഷോപ്പിംഗ് കോംപ്ലക്‌സിന് 10 കോടി.
    തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ കാര്യാലയ വളപ്പില്‍ 10 കോടി ചെലവില്‍ സി.എച്ച്.മുഹമ്മദ്‌കോയയുടെ സ്മാരകമായി ഷോപ്പുംഗ് കോംപ്ലക്‌സും ഓഡിറ്റോറിയവും സ്ഥാപിക്കും. ഇന്നലെ ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ ദീപ രഞ്ജിത്ത് അവതരിപ്പിച്ച ബജറ്റിലാണ് ഈ നിര്‍ദ്ദേശം. നഗരസഭയുടെ നിലവിലുള്ള പാളയാട് മാലിന്യ സംസ്‌കരണ പ്ലാന്റ് ദുര്‍ബലമായ അടിസ്ഥാന സൗകര്യങ്ങളോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇത് ശക്തിപ്പെടുത്തുകയും ശാസ്ത്രീയ രീതിയില്‍ നവീകരിക്കുകയും ചെയ്യുന്നതിന് സമഗ്ര നവീകരണത്തിനും, അതിന്റെ ചുറ്റുപാടുകള്‍ ഹരിത ഉദ്യാനമായി വികസിപ്പിക്കുന്നതിനും, കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു പരിസ്ഥിതി പഠന കേന്ദ്രമായി മാറ്റുന്നതിനും പ്രത്യേക പദ്ധതി … Read More
  • മുന്‍ കേന്ദ്ര മന്ത്രി കെ.പി ഉണ്ണികൃഷ്ണന്‍ നിര്യാതനായി
    കോഴിക്കോട്: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.പി.ഉണ്ണികൃഷ്ണന്‍(89) നിര്യാതനായി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വി.പി.സിംഗ് മന്ത്രിസഭയില്‍ ഉപരിതല ഗതാഗത മന്ത്രി ആയിരുന്നു ഉണ്ണിക്കൃഷ്ണന്‍. 6 തവണ തുടര്‍ച്ചയായി വടകരയില്‍ നിന്നുള്ള എംപിയായിരുന്നു. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് നടക്കും. ശങ്കേഴ്‌സ് വീക്കിലി മാതൃഭൂമി ടൈംസ് ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായിരുന്നു കെ.പി.ഉണ്ണിക്കൃഷ്ണന്‍. 1978ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍, കോണ്‍ഗ്രസ് യു വിഭാഗത്തില്‍ എത്തി. 1979-80 കാലത്ത് എഐസിസി (യു) ജനറല്‍ സെക്രട്ടറിയായിരുന്നു. … Read More
  • വയനാട് സ്വദേശി തളിപ്പറമ്പ് പ്ലാത്തോട്ടത്തെ സഹോദരന്റെ വീട്ടില്‍ തൂങ്ങിമരിച്ചു.
    തളിപ്പറമ്പ്: വയനാട് സ്വദേശി തളിപ്പറമ്പ് പ്ലാത്തോട്ടത്തെ വീട്ടില്‍ തൂങ്ങിമരിച്ചു. വയനാട് പാപ്ലശേരി പാമ്പ്ര ഇരുളത്തെ മരംകൊള്ളില്‍ വീട്ടില്‍ തങ്കച്ചന്റെ മകന്‍ എം.കെ.സുനില്‍കുമാറിനെയാണ്(46)ഇന്ന് രാവിലെ എട്ടരക്ക് പ്ലാത്തോട്ടത്തെ ജ്യേഷ്ഠന്‍ കെ.അനില്‍കുമാറിന്റെ വീട്ടിലെ കുളിമുറിയുടെ ഇരുമ്പ്ഹുക്കില്‍ തൂങ്ങിയനിലയില്‍ കണ്ടത്. അനില്‍കുമാര്‍ തളിപ്പറമ്പ് ചിന്‍മയ വിദ്യാലയത്തില്‍ ജോലിചെയ്തുവരികയാണ്. കുറച്ചുദിവസം മുമ്പാണ് സുനില്‍കുമാര്‍ സഹോദരന്റെ വീട്ടിലെത്തിയത്. സംസ്‌ക്കാരം നാളെ രാവിലെ വയനാട്ടിലെ തറവാട് വീട്ടുവളപ്പില്‍ നടക്കും.
  • തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റില്‍ ഉല്‍പ്പാദന മേഖലക്കും പാര്‍പ്പിടമേഖലക്കും ഊന്നല്‍.
    തളിപ്പറമ്പ്: ഉല്‍പ്പാദനമേഖലക്കും പാര്‍പ്പിടമേഖലക്കും ഊന്നല്‍ നല്‍കി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. വൈസ് പ്രസിഡന്റ് അജേഷ് പൂവനാട്ട് അവതരിപ്പിച്ച ബജറ്റില്‍ രണ്ട് കോടി എട്ട്‌ലക്ഷം രൂപ ഉല്‍പ്പാദനമേഖലക്കും ഒരുകോടി അറുപത്തിയഞ്ച് ലക്ഷത്തി അന്‍പത്തിരണ്ടായിരം രൂപ പാര്‍പ്പിടമേഖലക്കും എഴുപത്‌ലക്ഷം വനിത ഘടകപദ്ധതിക്കും മുപ്പത്തിനാല് ലക്ഷത്തി നാല്‍പ്പത്തിയെട്ടായിരം രൂപ കുട്ടികള്‍ക്കും ഭിന്നശേഷി വിഭാഗത്തിനും നീക്കിവെച്ചു. 38 ലക്ഷം രൂപയാണ് വയോജനങ്ങള്‍ക്കും പാലിയേറ്റീവ് മേഖലക്കുമായി മാറ്റിവെച്ചത്. ഒരു കോടി പതിനാല് ലക്ഷത്തി മുപ്പത്തിയാറായിരം രൂപ പട്ടികജാതി മേഖലക്കും 46,70,000 രൂപ പട്ടികവര്‍ഗ … Read More