• ഓണ്‍ലൈന്‍ ട്രേഡിംഗ് നെല്ലിപ്പറമ്പ് സ്വദേശിയുടെ 25,08.820 രൂപ പോയി.
    തളിപ്പറമ്പ്: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലാഭം നല്‍കാം എന്ന് വിശ്വസിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. തളിപ്പറമ്പ് നെല്ലിപ്പറമ്പിലെ പ്രണവം വീട്ടില്‍ ടി.വി.ശശികുമാറിനാണ് പണം നഷ്ടപ്പെട്ടത്. കണ്ണൂരിലെ ഹരിത സന്തോണ് കേസിലെ ഒന്നാംപ്രതി. ടെലിഗ്രാം ആപ്പിലൂടെ ശശികുമാറിനെ ബന്ധപ്പെട് പ്രതികള്‍ ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ വലിയ ലാഭം നല്‍കാം എന്ന് വിശ്വസിപ്പിക്കുകയായിരുന്നു. 2026 ജനുവരി 2 ന് ഉച്ചക്ക് 12 മുതല്‍ മാര്‍ച്ച് 11 വരെയുള്ള ദിവസങ്ങളിലായി അഞ്ചുപേരുടെ 18 അക്കൗണ്ടുകളിലേക്കാണ് 25.08,840 … Read More
  • കീഴാറ്റൂരിലെ കലിക്കോട്ട് വീട്ടില്‍ ജാനകി(87)നിര്യാതയായി.
    തളിപ്പറമ്പ്: കീഴാറ്റൂരിലെ കലിക്കോട്ട് വീട്ടില്‍ ജാനകി(87)നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കെ.കൃഷ്ണന്‍ നമ്പ്യാര്‍. മക്കള്‍: കെ.വി ഭാര്‍ഗവി (കൂവോട്), ഗംഗാധരന്‍(ബംഗളൂരു), വല്‍സല, ബാലകൃഷ്ണന്‍(ഗള്‍ഫ്). മരുമക്കള്‍: കൃഷ്ണന്‍ നമ്പ്യാര്‍(കുവോട്), ലത(തൃച്ചംബരം), ടി.എന്‍.രാഘവന്‍(പാന്തോട്ടം), ഇ.പി.ഷീജ(കടന്നപ്പള്ളി). മൃതദേഹം നാളെ(മാര്‍ച്ച്-12)രാവിലെ 8 മണിക്ക് വീട്ടിലെത്തിച്ച് 10 മണിക്ക് കീഴാറ്റൂര്‍ പൊതുശ്മശാനത്തില്‍ സംസ്‌ക്കരിക്കും.
  • യുവാവിനെ വീടിനകത്തെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
    പരിയാരം: യുവാവിനെ വീടിനകത്തെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാണപ്പുഴ ഭൂദാനത്തെ കിഴക്കേപ്പുരയില്‍ കെ.പി.ആദര്‍ശിനെയാണ്(22) ഇന്ന് രാവിലെ പതിനൊന്നരയോടെ തൂങ്ങിയ നിലയില്‍ കണ്ടത്. കെ.പി.രാജീവന്‍-ഷൈനി ദമ്പതികളുടെ മകനാണ്. സഹോദരന്‍: ആനന്ദ്. പയ്യന്നൂര്‍ വാട്ടര്‍ അതോറിറ്റി താല്‍ക്കാലിക ജീവനക്കാരനാണ് മരിച്ച ആദര്‍ശ്. മൃതദേഹം കള്ളക്കാംതോട് പൊതുശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.
  • നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ.
    തളിപ്പറമ്പ് : നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ. കൊട്ടില ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് സമീപത്തെ കണ്ണൻസ് ഫാമിലെ സി. ശ്യാം(47) നെയാണ് ഇന്നലെ വൈകുന്നേരം ആറിന് തളിപ്പറമ്പ് ബസ്റ്റാൻ്റിലെ കംഫർട്ട് സ്റ്റേഷന് സമീപത്തു നിന്ന് പിടി കൂടിയത്. തളിപ്പറമ്പ് എസ് ഐ സി. പ്രദീപ് കുമാറും സി.പി.ഒ. രമേഷും ചേർന്നാണ് 15 പോക്കറ്റ് കൂൾലിപ് സഹിതം ഇയാളെ പിടികൂടിയത്. കുട്ടികൾക്കിടയിൽ വിൽപ്പനക്ക് ശ്രമിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്
  • പയ്യന്നൂര്‍ കേന്ദ്രീയവിദ്യാലയം അധ്യാപിക തൂങ്ങിമരിച്ചു.
    മരിച്ചത് യു.പി  സ്വദേശിനി സുരഭി പാല്‍ പയ്യന്നൂര്‍: പയ്യന്നൂര്‍ പി.എം.ശ്രീ കേന്ദ്രീയ വിദ്യാലയയിലെ പ്രൈമറി അദ്ധ്യാപിക ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചു. ഉത്തര്‍പ്രദേശ് മുസഫര്‍നഗര്‍ മെഹ്ലാക്കിയിലെ ലോകേഷ്‌കുമാറിന്റെ മകള്‍ സുരഭി പാല്‍ (29)നെയാണ് ഇന്നലെ രാത്രി ഒന്‍പതിന് കുഞ്ഞിമംഗലം എടാട്ടെ ക്വാര്‍ട്ടേഴ്‌സിലെ മുറിയിലെ ഫാനില്‍ ഷാളില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. 2023 ഡിസംബര്‍-13 നാണ് സുരഭിപാല്‍ പയ്യന്നൂരിലെ കേന്ദ്രീയവിദ്യാലയില്‍ അദ്ധ്യാപികയായി ചേര്‍ന്നത്. മരണകാരണം അറിവായിട്ടില്ല. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. കേന്ദ്രീയ വിദ്യാലയ പ്രിന്‍സിപ്പാള്‍ പാലക്കാട് … Read More