
- ആലപ്പുഴ ജിംഖാന സംവിധായകന്‍ ഖാലിദ് റഹ്മാന്‍ കഞ്ചാവുമായി പിടിയില്‍.by Kannur Newsകൊച്ചി: കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു മലയാള സംവിധായകന്‍ അറസ്റ്റില്‍. സംവിധായകരായ ഖാലിദ് റഹ്മാന്‍, അഷ്റഫ് ഹംസ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദ് എന്നയാളുമാണ് അറസ്റ്റിലായത്. കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് ഇവര്‍ പിടിയിലായത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ എക്സൈസ് സ്പെഷല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. തല്ലുമാല, ആലപ്പുഴ ജിംഖാന തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്മാന്‍. തമാശ, ഭീമന്റെ വഴി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് … Read More
- പാരിഷ്ഹാള്‍ നടത്തിപ്പുകാരന്റെ അച്ഛനെ പള്ളിയിലെ കൈക്കാരനാക്കിയത് ചോദ്യം ചെയ്ത യുവാവിന് മര്‍ദ്ദനംby Kannur Newsചാണോക്കുണ്ട്: പാരിഷ്ഹാള്‍ നടത്തിപ്പുകാരന്റെ അച്ഛനെ പള്ളിയിലെ കൈക്കാരനാക്കിയത് ചോദ്യം ചെയ്ത വിരോധത്തിന് യുവാവിനെ മര്‍ദ്ദിച്ചയാള്‍ക്കെതിരെ കേസ്. ചാണോക്കുണ്ടിലെ പുളിച്ചമാക്കല്‍ ടോണി ജോസിന്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഏപ്രില്‍-4 ന് രാവിലെ 9.30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരുണാപുരം സെന്റ് ജൂഡ് പള്ളിയുടെ പാരിഷ് ഹാള്‍ വരാന്തയില്‍ വെച്ചാണ് ചാണോക്കുണ്ടിലെ കാഞ്ഞിരത്തുംമൂട്ടില്‍ സിജോ ഡൊമിനിക്കിന്(38)മര്‍ദ്ദനമേറ്റത്. കൈകൊണ്ട് മൂക്കിനിടിച്ച പ്രതി ചായക്കലം കൊണ്ട് തലക്കടിക്കുകയും സ്റ്റീല്‍ ഗ്ലാസ് കൊണ്ട് എറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും ചെയ്തതായിപരാതിയുണ്ട്.
- കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പീഡന വിഷയത്തില്‍ കര്‍ശന നടപടി അവശ്യപെട്ട് യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും.by Kannur Newsപരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കോളേജ് ഇന്റെണല്‍ കമ്മിറ്റി കൃത്യമായ അന്വേഷണം നടത്തി പരാതി പോലീസില്‍ കൈമാറാന്‍ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പരിയാരം മണ്ഡലം കമ്മറ്റി ആവശ്യപ്പട്ടു. ഇത് സംബന്ധിച്ച് പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജ് വൈസ് പ്രിന്ഡസിപ്പാല്‍ ഡോ.ഷീബ ദാമോദരനെ കണ്ട് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് പരിയാരം മണ്ഡലം പ്രസിഡന്റ് കെ.വി സുരാഗ്, കെ.എസ്.യു ജില്ലാ സെക്രട്ടറി അഡ്വ. സൂരജ് പരിയാരം, യൂത്ത് കെയര്‍ തളിപ്പറമ്പ് … Read More
- പൂമംഗലത്തെ ടി.പി.സരോജിനി അമ്മ(87)നിര്യാതയായി,by Kannur Newsതളിപ്പറമ്പ്: പൂമംഗലത്തെ ടി.പി.സരോജിനി അമ്മ(87)നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പി.മുകുന്ദന്‍ നായര്‍. മക്കള്‍: ഉഷാറാണി(മധുര), സൂധീര്‍ കുമാര്‍ (പൂമംഗലം), സതീഷ്‌കുമാര്‍ (റിട്ട.പോലീസ് ഇന്‍സ്‌പെക്ടര്‍, കാര്യാമ്പലം). ഉണ്ണികൃഷ്ണന്‍ (പൂമംഗലം). മരുമക്കള്‍: ഡോ.ബാലകൃഷ്ണന്‍ നമ്പ്യാര്‍ (മധുര), ചന്ദ്രമതി (ചുഴലി), റോജ (കാര്യാമ്പലം), സുമ(കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്). ശവസംസ്‌ക്കാരം: 27.4.2025 ന് (ഞായറാഴ്ച്ച) രാവിലെ 10 ന് പൂമംഗലം പൊതുശ്മശാനത്തില്‍.
- ആന്തൂരിലെ പയ്യന്‍മഠത്തില്‍ കേളോത്ത് പി.കെ.സരോജിനി അമ്മ(86) നിര്യാതയായിby Kannur Newsആന്തൂര്‍: ആന്തൂര്‍ കാവിനു സമീപത്തെ പയ്യന്‍ മഠത്തില്‍ കോളോത്ത് പി.കെ.സരോജിനി അമ്മ (86) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കണ്ണാടിപ്പറമ്പ് വില്ലേജ് ഓഫീസര്‍ പി.ആര്‍.രാഘവന്‍ നമ്പ്യാര്‍. മക്കള്‍: പി.കെ.വനജാക്ഷി( റിട്ട.അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് പി.ഡബ്ലു.ഡി), പി.കെ. വിനോദിനി(ടീച്ചര്‍, മുംബൈ), പി.കെ.ആനന്ദകൃഷ്ണന്‍ (കേരള ഗ്രാമീണ ബാങ്ക്, കരിമ്പം ശാഖ), പി.കെ. മനോജ് കുമാര്‍(ക്ലര്‍ക്ക്, ആന്തൂര്‍ ക്ഷേത്രം), പി.കെ.മഹേഷ് കുമാര്‍, (ഓവര്‍സിയര്‍, പി.ഡബ്ലു.ഡി റോഡ്‌സ്, കണ്ണൂര്‍). മരുമക്കള്‍: സി.വി.രഘു( റിട്ട. മാനേജര്‍ കേരള ഗ്രാമീണ ബാങ്ക്), കെ.ആര്‍. ഭാസ്‌ക്കരന്‍, അക്കൗണ്ടന്റ്, മുംബൈ), പരേതയായ … Read More