• കഞ്ചാവ്, ഹാഷിഷ്-കാഞ്ഞിരങ്ങാട്ടെ നിഷാദ്‌മോന്‍ കുടുങ്ങി
    തളിപ്പറമ്പ്: നിയമസഭ തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കണ്ണുര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരം തളിപ്പറമ്പ് റേഞ്ച് പാര്‍ട്ടി നടത്തിയ രാത്രി കാല പട്രോളില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ജെ.ജോസഫിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് ടൗണ്‍, കാഞ്ഞിരങ്ങാട് ഭാഗങ്ങളില്‍ നടത്തിയ വാഹന പരിശോധനയിലാണ് 21 ഗ്രാം ഹാശിഷ് ഓയിലും, 10 ഗ്രാം കഞ്ചാവുമായി തളിപ്പറമ്പ് കാഞ്ഞിരങ്ങാട് തീയന്നൂരിലെ എ.സി.നിഷാദ് മോന്‍(48)പിടിയിലായത്. ഇയാള്‍ മുന്‍ കഞ്ചാവ് കേസിലെ പ്രതി … Read More
  • പാലക്കുളങ്ങരയിലെ ടി.സി.ജാനകി ടീച്ചര്‍(85)നിര്യാതയായി.
    തളിപ്പറമ്പ്:പാലക്കുളങ്ങരയിലെ ടി.സി.ജാനകി ടീച്ചര്‍(85)നിര്യാതയായി. തളിപ്പറമ്പ് യു.പി. സ്‌ക്കൂള്‍ റിട്ട.മുഖ്യാധ്യാപികയാണ്. ഭര്‍ത്താവ് പരേതനായ പി.ശങ്കരന്‍ നമ്പ്യാര്‍. മക്കള്‍:മോഹനന്‍, ശിവശങ്കരന്‍(വിമുക്തഭടന്‍,പുതിയകണ്ടം ) ലത(റിട്ട. ടിച്ചര്‍ മൂത്തേടത്ത് എച്ച്.എസ്.എസ്). മരുമക്കള്‍: രമേശന്‍(റിട്ട. അധ്യാപകന്‍, മൂത്തേടത്ത് എച്ച്.എസ്.എസ്), മഞ്ജുഷ, ലീന. സഹോദരങ്ങള്‍:മാധവി, തങ്കമണി, പരേതരായ ലീല, നാരായണന്‍. മൃതദേഹം രാവിലെ 11.30 ന് കിഴാറ്റൂര്‍ വായനശാലയില്‍ പൊതു ദരശനത്തിന് വെച്ചശേഷം 11.45 ന് സംസ്‌ക്കരിക്കും.
  • തളിപ്പറമ്പില്‍ ഇതാ ഒരു വെള്ളാന എല്‍.എ(എന്‍.എച്ച്.എ.ഐ) ഡെപ്യൂട്ടി കളക്ടര്‍ ഓഫീസ്
    തളിപ്പറമ്പ്: ആറുവരി ദേശീയപാതയുടെ നിര്‍മ്മാണപ്രവൃത്തികള്‍ 99 ശതമാനവും പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിന് ഒരുങ്ങുമ്പോഴും സ്ഥലമെടുപ്പിനായി 2012 ല്‍ ആരംഭിച്ച  ഓഫീസിനെ വെള്ളാനയായി മാറ്റി പ്രവര്‍ത്തനം തുടരുന്നതായി ആക്ഷേപം. നിലവില്‍ തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചുവരുന്ന എല്‍.എ(എന്‍.എച്ച്.എ.ഐ) ഡെപ്യൂട്ടി കളക്ടര്‍ ഓഫീസിലും തഹസില്‍ദാര്‍ ഓഫീസിലുമായി സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് അടുത്തൂണ്‍ പറ്റി വിരമിച്ച വയോധികരായ മൂന്നുപേരും ഇടത് സര്‍വീസ് സംഘടന നേതാക്കളുടെ ബന്ധുക്കളും ചാര്‍ച്ചക്കാരുമായ നാലുപേരും ഉള്‍പ്പടെ ഏഴുപേരാണ് താല്‍ക്കാലികമായി ജോലി ചെയ്യുന്നത്. ലക്ഷക്കണക്കിന് രൂപയാണ് ഇവര്‍ക്ക് ശമ്പളം … Read More
  • തളിപ്പറമ്പ് നഗരത്തില്‍ സമൂഹവിരുദ്ധരുടെ തേര്‍വാഴ്ച്ച.
    തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ സമൂഹവിരുദ്ധരുടെ തേര്‍വാഴ്ച്ച. പോലീസ് വാഹനങ്ങള്‍ പോലും പട്ടാപ്പകല്‍ തടയുന്ന വിധത്തില്‍ മദ്യപരും സമൂഹവിരുദ്ധരും നഗരം കീഴടക്കുന്നതായി തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ് പരാതിപ്പെടുന്നു. വ്യാപാര സ്ഥാപനങ്ങളില്‍ സാധനസാമഗ്രികള്‍ പണികഴിപ്പിക്കുന്ന കെട്ടിടങ്ങളില്‍ ഉള്ള ബില്‍ഡിംഗ് മെറ്റീരിയല്‍ രാത്രി കട അടച്ചു പോയി കഴിഞ്ഞാല്‍ പുറത്തുള്ള ആക്രിക്കടയില്‍ വിറ്റ് അത് പിന്നീട് വ്യാപാരികളും അസോസിയേഷനും തിരിച്ചെടുക്കാന്‍ പോയ സാഹചര്യങ്ങള്‍ വരെ ഉണ്ടായിട്ടുണ്ടെന്ന് കെ.എസ്.റിയാസ് പറയുന്നു. നഗര മധ്യത്തില്‍ കോര്‍ട്ട് റോഡില്‍ പട്ടാപ്പകല്‍ ലഹരിയില്‍ മുങ്ങി … Read More
  • തിരഞ്ഞെടുപ്പ് പരിശോധന-പോണ്ടിച്ചേരി മദ്യം പിടികൂടി-ലോറിഡ്രൈവര്‍ അറസ്റ്റില്‍
    തളിപ്പറമ്പ്: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വാഹനപരിശോധനക്കിടെ പോണ്ടിച്ചേരി മദ്യം പിടികൂടിയ സംഭവത്തില്‍ ലോരി ഡ്രൈവര്‍ അറസ്റ്റില്‍. കോഴിക്കോട് നടുവണ്ണൂരിലെ കുന്നുമ്മല്‍ വീട്ടില്‍ കെ.മുഹമ്മദ് ഷബിന്‍(31)എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 5.40 ന് കുപ്പത്ത് നടത്തിയ വാഹനപരിശോധനക്കിടെയാണ് എസ്.എസ്.ടി-1 ഉദ്യോഗസ്ഥരായ കെ.രാജീവന്‍, ഗ്രേഡ് എസ്.ഐ സയ്യിദ്, പ്രസാദ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് 4 കുപ്പി ഗ്രീന്‍ സ്‌റ്റോണ്‍ എന്ന മദ്യം പിടിച്ചെടുത്തത്. ഇവര്‍ വിവരമറിയിച്ചത് പ്രകാരം തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്‍, ഗ്രേഡ് എസ്.ഐ ജയ്‌മോന്‍ ജോര്‍ജ്, ഗ്രൈവര്‍ … Read More