
- കെ.ടി.കമലാക്ഷിയമ്മ(81)നിര്യാതയായി.by Kannur Newsചെറുകുന്ന്: എടക്കേപ്പുറത്തെ കെ.ടി. കമലാക്ഷി അമ്മ(81) നിര്യാതയായി. ഭര്‍ത്താവ്: പുഴാതിയിലെ പരേതനായ എം.സി.രാമന്‍ നായര്‍. മക്കള്‍: രാജീവന്‍(ബാബു), സജീവന്‍ (രാമഗുരു യു.പി സ്‌ക്കൂള്‍, പുഴാതി), മഞ്ജുള, അജിത്ത് കുമാര്‍, പരേതയായ ഗീത. മരുമക്കള്‍: ലളിത,ജോഷി, പവിത്രന്‍, ഷൈന. സഹോദരങ്ങള്‍: ലീല, ശാന്ത, പരേതനായ ബാലന്‍ നായര്‍. ശവസംസ്‌ക്കാരം: ഇന്ന് വൈകുന്നേരം 5 മണിക്ക് കണ്ണപുരം പൊന്നച്ചേരി കൊവ്വല്‍ നായര്‍ സമുദായ ശ്മശാനത്തില്‍.
- 32 പവന്‍ നശിപ്പിച്ചു, മാനസിക-ശാരീരിക ഉപദ്രവവും-പട്ടുവം സ്വദേശിക്കെതിരെ ഭാര്യയുടെ പരാതിയില്‍ കേസ്.by Kannur Newsപയ്യന്നൂര്‍: വിവാഹസമയത്ത് ഭാര്യക്ക് നല്‍കിയ 32 പവന്‍ സ്വര്‍ണ്ണം വിറ്റ് നശിപ്പിക്കുകയും -ശാരീരിക-മാനസിക ഉപദ്രവം നടത്തുകയും ചെയ്ത പട്ടുവം സ്വദേശിക്കെതിരെ കേസ്. പയ്യന്നൂര്‍ കോറോം മുത്തത്തിയിലെ കാനാ വീട്ടില്‍ കെ.വി.ബാലകൃഷ്ണന്റെ മകള്‍ എം.വി.ദിവ്യയുടെ(40) പരാതിയിലാണ് ഭര്‍ത്താവ് സഞ്ജീവിന്റെ പേരില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. 2004 ജനുവരി 18 ന് വിവാഹിതരായ ഇരുവരും ഒന്നിച്ച് താമസിച്ചുവരവെയാണ് പീഡനം നടന്നതെന്നാണ് പരാതി.
- തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മാഹി മദ്യം കണ്ടെത്തിby Kannur Newsതളിപ്പറമ്പ്: തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മാഹി മദ്യം കണ്ടെത്തി. തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്)കെ.രാജേഷും സംഘവും ചേര്‍ന്ന് റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിലെ ബസ് വെയ്റ്റിംഗ് ഷെല്‍ട്ടറില്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ സൂക്ഷിച്ചുവെച്ച പുതുച്ചേരി സംസ്ഥാനത്ത് മാത്രം വില്‍പ്പനാവകാശമുള്ള 24 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കണ്ടെടുത്തത്. സംഭവത്തില്‍ അബ്കാരി കേസെടുത്തു. ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ രാജീവന്‍ പച്ചക്കൂട്ടത്തില്‍, പി.പി.മനോഹരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ … Read More
- ജെ.ഡി.വാന്‍സ് ഗോ ബാക്ക്-ഇന്ത്യ വില്‍പ്പനക്കില്ല-by Kannur Newsപിലാത്തറ: അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് ഗോ ബാക്ക്; ഇന്ത്യ വില്‍പനക്കില്ല എന്ന മുദ്രാവാക്യമുയര്‍ത്തി പിലാത്തറയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ പ്രതിഷേധിച്ച് പിലാത്തറ കേന്ദ്രീകരിച്ച് നടന്ന പ്രകടനത്തില്‍ നിരവധി പേര്‍ അണിനിരന്നു. തുടര്‍ന്ന് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പൊതുയോഗം കേരള കര്‍ഷക സംഘം ജില്ലാ കമ്മിറ്റി അംഗം എം.വി.രാജീവന്‍ ഉദ്ഘാടനം ചെയ്തു. വി.വി.ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ.രഘു സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ജെ.ഡി.വാന്‍സിന്റെ … Read More
- ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തുby Kannur Newsവത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു. 88 വയസ്സായിരുന്നു. വത്തിക്കാന്‍ സമയം രാവിലെ 7.35നായിരുന്നു (ഇന്ത്യന്‍ സമയം 11.05), ലാളിത്യം കൊണ്ടും പാവങ്ങളോടുള്ള അനുഭാവം കൊണ്ടും ലോകത്തിന്റെ ഹൃദയം കവര്‍ന്ന പാപ്പയുടെ അന്ത്യം. വത്തിക്കാന്‍ അഡ്മിനിസ്ട്രേറ്റര്‍ കര്‍ദിനാള്‍ കെവിന്‍ ഫെറല്‍ ആണ് വിയോഗ വിവരം അറിയിച്ചത്. ”റോമിന്റെ ബിഷപ്പ്, ഫ്രാന്‍സിസ്, രാവിലെ 7.35ന് പിതാവിലേക്കു മടങ്ങിയിരിക്കുന്നു”- കര്‍ദനാള്‍ പറഞ്ഞു. ദൈവത്തിനും സഭയ്ക്കും വേണ്ടി സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു പാപ്പയുടേതെന്ന് കര്‍ദിനാള്‍ കെവിന്‍ … Read More