
- പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ നാലു സ്ഥലങ്ങളില്‍ സുരക്ഷ സേന കണ്ടെത്തിയിരുന്നതായി റിപ്പോര്‍ട്ട്.by Kannur Newsശ്രീനഗര്‍: പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ നാലു സ്ഥലങ്ങളില്‍ സുരക്ഷ സേന കണ്ടെത്തിയിരുന്നതായി റിപ്പോര്‍ട്ട്. അഞ്ചുദിവസത്തിനിടെ നാലു സ്ഥലങ്ങളില്‍ വെച്ചാണ് സുരക്ഷാസേന ഭീകരര്‍ക്ക് സമീപമെത്തിയത്. സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഒരിടത്തു വെച്ച് വെടിവെപ്പുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ഭീകരര്‍ കശ്മീരില്‍ തന്നെയുണ്ടെന്നും സുരക്ഷാസേന സ്ഥിരീകരിച്ചു. അനന്ത്നാഗ് ജില്ലയിലെ ഹാപാത്നാര്‍ ഗ്രാമത്തില്‍ വെച്ചാണ് സുരക്ഷാസേന ആദ്യം ഭീകരരുടെ സമീപമെത്തുന്നത്. രണ്ടാമതായി കുല്‍ഗാം വനമേഖലയില്‍ വെച്ചും സൈന്യം ഭീകരര്‍ക്ക് സമീപമെത്തി. ഇവിടെ വെച്ച് സൈന്യത്തിന് നേരെ വെടിയുതിര്‍ത്ത് ഭീകരരര്‍ രക്ഷപ്പെടുകയായിരുന്നു. മൂന്നാമതായി … Read More
- സി.പി.ഐ.നേതാവ് കെ.പി.കേളു നായര്‍(86) നിര്യാതനായിby Kannur Newsപരിയാരം: പരിയാരത്തെ പ്രമുഖ സി.പി.ഐ നേതാവ് കെ.പി കേളു നായര്‍ (86)നിര്യാതനായി. ഇന്നലെ രാത്രി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. സ്വാതന്ത്ര്യ സമര സേനാനിയും കര്‍ഷക നേതാവുമായിരുന്ന എ.കെ.പൊതുവാള്‍ സിക്രട്ടറിയായ സി.പി.ഐ തളിപ്പറമ്പ് താലൂക്ക് കമ്മിറ്റിയില്‍ അംഗമായിരുന്ന കേളുനായര്‍ അഖിലേന്ത്യാ കിസാന്‍സഭ മണ്ഡലം ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ടി.നാരായണന്‍ പാര്‍ട്ടി താലൂക്ക് സിക്രട്ടറിയായപ്പോഴും കേളുനായര്‍ അംഗമായിരുന്നു. 1971-ല്‍ ഇ.കൃഷ്ണന്‍ നായര്‍ പ്രസിഡന്റായ പാപ്പിനിശേരി പവര്‍ലൂമിന്റെ പ്രഥമ ഭരണസമിതിയില്‍ അംഗമായിരുന്നു. തുടര്‍ന്ന് മുന്‍ മന്ത്രി കാന്തലോട്ട് കുഞ്ഞമ്പു പ്രസിഡന്റായ സമയത്തും … Read More
- 21 കാരിയായ ഭാര്യയെ കാണാതായി-23 കാരനായ ഭര്‍ത്താവിന്റെ പരാതിയില്‍ കേസ്.by Kannur Newsതളിപ്പറമ്പ്: ഭാര്യയെ കാണാതായി ഭര്‍ത്താവിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പന്നിയൂര്‍ കുരുമുളക് ഗവേഷണകേന്ദ്രത്തിന് സമീപം തീയ്യന്നൂരിലെ മീത്തലെ പുരയില്‍ വീട്ടില്‍ അഭയ് പ്രഭീഷിന്റെ(23) ഭാര്യ രേഷ്‌ന(21)നെയാണ് തീയ്യന്നൂരിലെ വീട്ടില്‍ നിന്ന് കാണാതായത്. 26 ന് വൈകുന്നേരം 3.30 ന് വീട്ടില്‍ നിന്ന് പോയ ശേഷം തിരികെ വന്നില്ലെന്നാണ് പരാതി.
- ഇല്ല ഞങ്ങളൊന്നും അറിഞ്ഞതേയില്ല-മാലിന്യനിക്ഷേപം-നടപടി സ്വീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട്.by Kannur Newsപരിയാരം: കക്കൂസ് മാലിന്യ നിക്ഷേപം നടത്തിയതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കണ്ണര്‍ ഗവ.മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.കെ.സുദീപ് അറിയിച്ചു. മെഡിക്കല്‍ കോളേജിലെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരണ ഘട്ടത്തില്‍ എത്തിയിരിക്കേ, കരാര്‍ പ്രകാരം പ്രവൃത്തി ചെയ്യാനേല്‍പ്പിച്ച ഏജന്‍സി, മെഡിക്കല്‍ കോളേജ് അധികൃതരുടെ അറിവോ സമ്മതമോ ഇല്ലാതെ കലക്ഷന്‍ ടാങ്ക് ശുദ്ധീകരണ ജോലിയുടെ ഭാഗമായി ടാങ്കിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും കലക്ഷന്‍ ടാങ്കിന് സമീപം കൂട്ടിയിട്ടതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇക്കാര്യം വ്യക്തമായ ഉടനെ തന്നെ പ്രസ്തുത പ്രവൃത്തി … Read More
- ഒരുഭാഗത്ത് മാലിന്യമുക്തകേരളം-മറുഭാഗത്ത് ദേശീയപാതയിലേക്ക് കക്കൂസ്മാലിന്യം ഒഴുക്കല്‍by Kannur Newsപരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ സ്വീവേജ് പ്ലാന്റ് വീണ്ടും പണിമുടക്കി, മലമൂത്ര വിസര്‍ജ്യങ്ങള്‍ ദേശീയപാതയിലേക്ക് ഒഴുക്കിവിട്ട് അധികൃതര്‍. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസിലെ മലിനജല പ്ലാന്റിലെ ദുര്‍ഗന്ധം വമിക്കുന്ന മലിനജലമാണ് തമിഴ്‌നാട്ടില്‍ നിന്നും വന്ന സംഘം ഇന്ന് ഉച്ചമുതല്‍ പട്ടാപ്പകല്‍ റോഡരികിലേക്ക് ഒഴുക്കിവിട്ടത്. ഗുരുതമമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഈ സംഭവം നടക്കുന്നത് ഒരു മെഡിക്കല്‍ കോളേജിലാണെന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. നിര്‍മ്മാണം നടന്നുവരുന്ന ദേശീയപാതയുടെ ഭാഗമായ സര്‍വീസ് റോഡിലേക്കാണ് ഈ മലിനജലം ഒഴുക്കിവിടുന്നത്. പ്രായപൂര്‍ത്തിയാവാത്ത കൊച്ചുകുട്ടികളെയും കൂട്ടി … Read More