
- അസുഖം കാരണമുള്ള മനോവിഷമത്തില്‍ വീട്ടമ്മ തൂങ്ങിമരിച്ചു.by Kannur Newsഇരിങ്ങല്‍: അസുഖം കാരണമുള്ള മനോവിഷമത്തില്‍ വീട്ടമ്മ തൂങ്ങിമരിച്ചു. പരിയാരം ഇരിങ്ങലിലെ വി.വി.കമലാക്ഷി (64)ആണ് മരിച്ചത്. ഇന്ന് രാവിലെ 11.50 നാണ് വീടിന് പിറകിലെ കഴുക്കോലില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഭര്‍ത്താവ് : ചന്ദ്രശേഖരന്‍ (ഇരിങ്ങല്‍). സഹോദരങ്ങള്‍: ബാലകൃഷണന്‍ (ഏറണാകുളം), ചന്ദ്രമതി (വെള്ളാവ്), ശോഭ (മണക്കടവ്), രമേശന്‍ (ഇരിങ്ങല്‍). സംസ്‌കാരം നാളെ (23/04/25) ന് ഉച്ചയ്ക്ക് 3 മണിക്ക് ഇരിങ്ങല്‍ സമുദായ ശ്മശാനത്തില്‍.
- അമ്മമ്മയുടെ കൈയബദ്ധം ഒന്നരവയസുകാരന് ദാരുണാന്ത്യം. സംഭവം ആലക്കോട്by Kannur Newsആലക്കോട്: ആലക്കോട് കോളി മലയില്‍ മുത്തശ്ശി വിറകുവെട്ടുന്നതിനിടയില്‍ അബദ്ധത്തില്‍ വെട്ടെറ്റ് ഒന്നര വയസുകാരന്‍ മരിച്ചു. പുലിക്കരി വിഷ്ണു-പ്രിയ ദമ്പതികളുടെ മകന്‍ ദയാല്‍ ആണ് മരിച്ചത്. കണ്ണിന് കാഴ്ച്ചക്കുറവുള്ള എണ്‍പത് വയസുള്ള പ്രിയയുടെ അമ്മ നാരായണി വിറകുവെട്ടിക്കൊണ്ടിരിക്കെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ഓടി വന്നത് കാണാന്‍ കഴിയാതെ വെട്ടേല്‍ക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ഉടന്‍ ആലക്കോട് സഹകരണ ആശുപതിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലാണുള്ളത്. വിഷ്ണു-പ്രിയ ദമ്പതികള്‍ക്ക് … Read More
- ഒരു നടപടിക്രമങ്ങളും പാലിക്കുന്നില്ല-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഞെട്ടിപ്പിക്കുന്ന സാമ്പത്തിക ക്രമക്കേട്by Kannur Newsപരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഞെട്ടിപ്പിക്കുന്ന സാമ്പത്തിക ക്രമക്കേടുകളുടെ ചാകരയുമായി ഓഡിറ്റ് റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളേജിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സര്‍വ്വ മേഖലയിലും ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. ആശുപത്രിവികസനസമിയുടെ എക്‌സിക്യുട്ടീവും ജനറല്‍ ബോഡിയും വിളിച്ചുചേര്‍ക്കുന്നതിലെ വീഴ്ച്ച, വിവിധ രജിസ്റ്ററുകളുടെ അഭാവം, ആശുപത്രി വികസനസമിതിയുടെ വരുമാനത്തില്‍ 10 ലക്ഷത്തോളം രൂപ കാണാതായത് ഉള്‍പ്പെടെ അതീവ ഗുരുതരമായ അപകാതകളാണ് പുറത്തുവന്നിരിക്കുന്നത്. വാടകഇനത്തില്‍ തുക പിരിച്ചെടുക്കുന്നതിലും വീഴ്ച്ച സംഭവിച്ചിട്ടുണ്ട്. എച്ച്.ഡി.എസ് ഫാര്‍മസി, ആശുപത്രി വരുമാനം എന്നീ ഇനങ്ങളില്‍ നീക്കിയിരിപ്പും പാസ്ബുക്കും … Read More
- നടന്‍ ദിലീപ് രാജരാജേശ്വരക്ഷേത്രത്തില്‍by Kannur Newsതളിപ്പറമ്പ്: പ്രശസ്ത നടന്‍ ദിലീപ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് ദിലീപ് ക്ഷേത്രത്തിലെത്തിയത്. തന്റെ ജന്‍മനാളായ ഉത്രം നക്ഷത്രത്തില്‍ പ്രധാന വഴിപാടായ പൊന്നിന്‍കുടം വെച്ച് തൊഴുത ദിലീപ് പട്ടം താലി നെയ്യമൃത് വഴിപാടും സമര്‍പ്പിച്ചു. സുഹൃത്തായ ദീപക്കിനൊടൊപ്മായിരുന്നു ക്ഷേത്രദര്‍ശനം. ഒരു മണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ച ദിലീപ് പത്തരയോടെയാണ് തിരിച്ചുപോയത്.
- നരിക്കോട് ശിഹാബ് തങ്ങള്‍ സ്മാരക സൗധം ഉല്‍ഘാടനവും പൊതുസമ്മേളനവും ഏപ്രില്‍ 23, 24, 25 തീയതികളില്‍by Kannur Newsതളിപ്പറമ്പ്: നരിക്കോട് ശാഖ മുസ്ലിം ലീഗ് കമ്മിറ്റിക്ക് വേണ്ടി പണി കഴിപ്പിച്ച പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ സ്മാരക സൗധം ഉല്‍ഘാടനം വിവിധ പരിപാടികളോടെ നടത്തും. ഏപ്രില്‍ 23 ന് വനിതാസംഗമവും 24 ന് ലഹരി വിരുദ്ധക്യാമ്പും വിദ്യാര്‍ത്ഥിസംഗമവും പദയാത്രയും നടക്കും. 25 ന് ഉല്‍ഘാടനവും പൊതുസമ്മേളനവും നടക്കുമെന്ന് ശാഖ പ്രസിഡന്റ് പി.അലി ഹാജി, സെക്രട്ടറി അഷ്‌റഫ് കുട്ടുക്കന്‍, ട്രഷറര്‍ മുസ്തഫ കുറ്റിക്കോല്‍ എന്നിവര്‍ അറിയിച്ചു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വിര്‍ അലി ശിഹാബ് … Read More