അഡ്വ.വിനോദ് രാഘവന്‍ മുത്തേടത്ത് എച്ച്.എസ്.എസ്.മാനേജര്‍.

തളിപ്പറമ്പ്: അഡ്വ.വിനോദ് രാഘവന്‍ തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ മാനേജര്‍.

ഇന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് വിനോദ് രാഘവനെ മാനേജരായി നിശ്ചയിച്ചത്.

തളിപ്പറമ്പ് ബാറിലെ പ്രമുഖ അഭിഭാഷകനായ ഇദ്ദേഹം പൂക്കോത്ത്‌തെരു സ്വദേശിയാണ്.

മൂത്തേടത്ത് ഹൈസ്‌ക്കൂള്‍ ഭരണം നിയന്ത്രിക്കുന്ന തളിപ്പറമ്പ് എജ്യൂക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റായി പി.മോഹനചന്ദ്രനേയും സെക്രട്ടെറിയായി അഡ്വ.വിനോദ് രാഘവനേയും ജോ.,ക്രെട്ടെറിയായി പി.ടി.രത്‌നാകരനേയും ട്രഷററായി ദിനേഷ് ആലിങ്കീലിനേയും തെരഞ്ഞെടുത്തു.

സെലക്ഷന്‍ കമ്മറ്റി അംഗങ്ങളായി അഡ്വ.ജി.ഗിരീഷ്, രവീന്ദ്രനാഥന്‍ നമ്പ്യാര്‍, അഡ്വ.പി.വി.ശ്രീധരന്‍ നമ്പ്യാര്‍ എന്നിവരേയും കമ്മറ്റി അംഗങ്ങളായി എ.ഗോപാലന്‍, പി.വി.നാരായണന്‍കുട്ടി, കെ.രാധാകൃഷ്ണന്‍, പി.രാഘവന്‍, ഡോ.രാജേഷ് കാരോതത്, പി.രാമദാസ് എന്നിവരെയും തെരഞ്ഞെടുത്തു.

125 വര്‍ഷം പിന്നിട്ട മൂത്തേടത്ത് എച്ച്.എസ്.എസ് പഠന-പാഠ്യേതര രംഗങ്ങളില്‍ മിന്നുന്ന പ്രകടനം കാഴ്ച്ചവെക്കുന്ന സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളില്‍ ഒന്നാണ്.