അമിത ജീപ്പ് വാടക-പരാതികിട്ടിയിട്ടും ഒളിച്ചുകളിച്ച് കുടിയാന്‍മല പോലീസ്

കുടിയാന്മല: പാലക്കയം തട്ടില്‍ നിന്നും അമിത വാടക വാങ്ങിയ ടാക്സി ജീപ്പ് ഡ്രൈവര്‍മാര്‍ക്കെതിരെ രേഖാമൂലം പരാതിനല്‍കിയിട്ടും നടപടികള്‍ സ്വീകരിക്കാതെ കുടിയാന്‍മല പോലീസ് ഒളിച്ചുകളിക്കുന്നതായി ആക്ഷേപം.

കാഞ്ഞങ്ങാട്, അരയി ഗവണ്‍മെന്റ് യു.പി. സ്‌കൂളിലെ എസ്.എം.സി ചെയര്‍മാനും സ്‌കൂള്‍ ബസ് ഡ്രൈവറുമായ അരയി-പാലക്കാല്‍ ജഗദീശ് സദനത്തില്‍ എസ്.ജഗദീശനാണ് പരാതി നല്‍കിയത്.

ജൂണ്‍-8 ന് ജഗദീശനും കുടുംബവും ഉള്‍പ്പെടെയുള്ള കാഞ്ഞങ്ങാട് സ്വദേശികള്‍ പാലക്കയംതട്ട് വിനോദസഞ്ചാര
കേന്ദ്രത്തിലെത്തിയപ്പോള്‍ ഇവിടെ സര്‍വീസ് നടത്തുന്ന ടാക്സി ഡ്രൈവര്‍മാരില്‍ നിന്നുണ്ടായ ദുരനുഭവത്തെ തുടര്‍ന്നാണ് ജൂണ്‍ 9 ന് പരാതി നല്‍കിയത്.

എന്നാല്‍ 6 ദിവസമായിട്ടും ഇക്കാര്യത്തില്‍ കുടിയാന്‍മല പോലീസ് ഒന്നും ചെയ്യാതെ അനാസ്ഥ കാണിക്കുന്നതായാണ് പരാതി.

വിനോദസഞ്ചാരികളെ ഇത്തരത്തില്‍ ചൂഷണം ചെയ്യുന്നതിനെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശമുണ്ടായിട്ടും കുടിയാന്‍മല പോലീസ് ഒരു നടപടിയും സ്വീകരിക്കാതെ നിസംഗത കാണിക്കുന്നതായ. ആക്ഷേപം ശക്തിപ്പെടുന്നുണ്ട്.