മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ കൂത്തുപറമ്പ് അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി-
കൂത്തുപറമ്പ്: മെരുവമ്പായി മക്കാം പള്ളിക്കു മുന്നിലെ കൂറ്റന്‍ മരത്തിന് മുകളില്‍ കുടുങ്ങിയ തൊഴിലാളിയെ കൂത്തുപറമ്പ ഫയര്‍ഫോഴ്‌സ് അതിസാഹസികമായ് താഴെ ഇറക്കി.
റോഡരികില്‍ അപകട ഭീഷണിയായ് നിന്നിരുന്ന മരംമുറിച്ച് മാറ്റുന്നതിനിടെ സ്വയം രക്ഷക്ക് കെട്ടിയിരുന്ന റോപ്പ് നട്ടല്ലു ഭാഗത്ത് കുടുങ്ങി വലിഞ്ഞ് തൊഴിലാളി സുനില്‍ മര ത്തിന് മുകളില്‍ കുടുങ്ങിപ്പോവുകയാരുന്നു.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് സ്‌റ്റേഷന്‍ ഓഫീസര്‍ ഷാനിത്ത്.പി യുടെ നേതൃത്വത്തില്‍ കുതിച്ചെത്തിയ അഗ്‌നി രക്ഷാസേന ലാഡറും റോപ്പിന്റെയും സഹായത്താല്‍ യുവാവിനെ നെറ്റിലാക്കി സൂക്ഷ്മതയോടെ താഴെ ഇറക്കി.
കൂത്തുപറമ്പ് അഗ്‌നിരക്ഷാ സേനയിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ പ്രവീണ്‍.സി എം ലാഡര്‍ ഉപയോഗിച്ച് മരത്തിന് മുകളില്‍ കയറി യുവാവിനെ അതിസാഹസികമായ് നെറ്റിലേക്ക് മാറ്റുകയായിരുന്നു.
ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ സുജിത്ത് എസ്.ആര്‍ ലാഡറിന് മുകളില്‍ കയറി മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ യുവാവിനെ താഴെ ഇറക്കിയ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.
സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫിസര്‍ കെ.വി.സഹദേവന്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ.സി.സിനീഷ്, കെ.റോഷിത്ത്, ആല്‍ബര്‍ട്ട് പ്രശാന്ത്, വൈ. നിഷാദ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
