മരയ്ക്കാര്‍ തിയേറ്ററുകളില്‍ തന്നെ സിംഹമായി ഗര്‍ജിക്കും- ഡിസംബര്‍ 2 ന് റിലീസ്-
കൊച്ചി: ഒടുവില്‍ മരയ്ക്കാര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ ധാരണയായി.

നേരത്തെ ഒ.ടി.ടിയില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ച മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം യാതൊരുപാധികളുമില്ലാതെയാണ് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് മന്ത്രി സജി ചെറിയാന് പറഞ്ഞു.
നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ഇക്കാര്യത്തില്‍ ഏറെ വിട്ടുവീഴ്ച്ച ചെയ്തുവെന്നും മന്ത്രി പറഞ്ഞു.
ഡിസംബര്‍ 2 ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ഒ.ടി.ടിയില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത് മോഹന്‍ലാലിന്റെ ഇമേജിനെ
മോശമായി ബാധിച്ചതായി വ്യക്തമായതിനെതുടര്‍ന്നാണ് തീരുമാനം. ഒ.ടി.ടി.റിലീസ് വ്യാപകമായ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.
