കണ്ണൂര്‍: പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് കെ.ജെ.യു കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനകീയ
പ്രതിരോധ ജാഥയുടെ നായകനും സിപിഐ (എം) സംസ്ഥാന സെക്രട്ടറിയുമായ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് നിവേദനം നല്‍കി.
സംസ്ഥാന വൈസ് പ്രസിഡന്റ് പ്രകാശന്‍ പയ്യന്നൂര്‍, ജില്ലാ പ്രസിഡന്റ് കരിമ്പം കെ.പി.രാജീവന്‍, സെക്രട്ടറി സാജു ചെമ്പേരി, ട്രഷറര്‍ സി.പ്രകാശന്‍, വൈസ് പ്രസിഡന്റ് കെ.രഞ്ജിത്ത്, ജോ. സെക്രട്ടറി പവിത്രന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.