പുലിവാല് പിടിച്ചിട്ട് 48 വര്‍ഷം

 

        എഴുപതുകളുടെ കാലഘട്ടത്തില്‍ മലയാളസിനിമാ രംഗത്ത് നിറഞ്ഞുനിന്ന ബാനറാണ് എം.എസ്.പ്രൊഡക്ഷന്‍സ്.

സി.സി.ബേബിയും വി.എം.ചാണ്ടിയുമായിരുന്നു ഇതിന്റെ ഉടമസ്ഥര്‍.

ഇന്നും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന 12 സിനിമകളാണ് ഇവര്‍ നിര്‍മ്മിച്ചത്.

1971 ല്‍ കെ.എസ്.സേതുമാധവന്‍ സംവിധാനം ചെയ്ത ലൈന്‍ബസ് ആയിരുന്നു ആദ്യത്തെ സിനിമ.

പിന്നീട് തെറ്റ്, അച്ഛനും ബാപ്പയും, പഞ്ചവടി, പത്മവ്യൂഹം, പുലിവാല്, പത്മരാഗം, പൂന്തേനരുവി, പിക്‌നിക്, കന്യാദാനം, അഭിനിവേശം എന്നീ സിനിമകള്‍ നിര്‍മ്മിച്ചു.

1977 ല്‍ ഐ.വി.ശശി സംവിധാനം ചെയ്ത അഭിനിവേശമാണ് ഈ ബാനറിന്റെ പേരില്‍ റിലീസായ അവസാനത്തെ സിനിമ.

കുറ്റവാളികളെ പിടികൂടാന്‍ എത്തുന്ന സി.ഐ.ഡികളാണ് അന്നത്തെ കാലഘട്ടത്തിന്റെ ഒരു ഹരം.

മിക്കവാറും പ്രേംനസീര്‍ തന്നെയാണ് അന്നത്തെ സി.ഐ.ഡി പടങ്ങളുടെ ഒരു ആകര്‍ഷണം.

അത്തരത്തിലുള്ള ഒരു സി.ഐ.ഡി പടമാണ് 1975 ജൂലായ്-25 ന് റിലീസ്‌ചെയ്ത പുലിവാല്.

സംവിധായകന്‍ ശശികുമാര്‍.

പ്രേംനസീര്‍, എം.ജി.സോമന്‍, ജയഭാരതി, ജോസ് പ്രകാശ്, പപ്പു, മുതുകുളം, മണവാളന്‍, വീരന്‍, മഞ്ജുഭാര്‍ഗവി, മീന, ശ്രീലത, ഫിലോമിന, എന്‍.ഗോവിന്ദന്‍കുട്ടി, ആലുംമൂടന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.

വീരന്റെ കഥക്ക് എസ്.എല്.പുരം തിരക്കഥയും സംഭാഷണവും രചിച്ചു.

കരുണാകന്‍ ക്യാമറയും വി.പി.കൃഷ്ണന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചു.

എസ്.എ നായരാണ് പോസ്റ്റര്‍ ഡിസൈനര്‍. കെ.ബാലന്‍ കലാസംവിധായകന്‍. കോട്ടയത്തെ ജോളി ഫിലിംസായിരുന്നു വിതരണക്കാര്‍.

ആര്‍.കെ.ശേഖര്‍ പശ്ചാത്തലസംഗീതമൊരുക്കി.

ഗാനങ്ങള്‍(രചന-ശ്രീകുമാരന്‍തമ്പി-സംഗീതം-അര്‍ജുനന്‍)

1-വസന്തമിന്നൊരു കന്യകയായോ-യേശുദാസ്.

2-ഒരു സ്വപ്‌നത്തിന്‍-മാധുരി

3-ലജ്ജാവതി-ലജ്ജാവതി-യേശുദാസ്, വാണിജയറാം.

4-കാളീ മലങ്കാളീ-സി.ഒ.ആന്റോ.

5-പാതിരാനക്ഷത്രം കതകടച്ചു-യേശുദാസ്.

6-വാതാപി ഗണപതിം-സി.ഒ.ആന്‍ോ, പി.കെ.മനോഹരന്‍, എസ്.ടി.ശശിധരന്‍, ശ്രീലത.