ആര്‍ച്ചി കൈറ്റ്‌സ് കമ്പ്യൂട്ടര്‍ എജ്യുക്കേഷന്‍-പിലാത്തറ റോട്ടറി ക്ലബ്ബ് റിപ്പബ്ലിക്ക്ദിന ക്വിസ് മല്‍സരം.

പിലാത്തറ: വിദ്യാര്‍ത്ഥികളുടെ ചരിത്രബോധവും, പൗരബോധവും വളര്‍ത്തുക എന്ന ഉദ്യേശശുദ്ധിയോടെ ആര്‍ച്ചി കൈറ്റ്‌സ് കമ്പ്യൂട്ടര്‍ എഡ്യൂക്കേഷന്‍ പിലാത്തറ റോട്ടറി ക്ലബുമായി ചേര്‍ന്ന് റിപ്ലബ്ലിക് ദിന ക്വിസ് മത്സരം നടത്തുന്നു.

പിലാത്തറയിലും പരിസരങ്ങളിലുമുള്ള എല്‍.പി, യൂ.പി വിഭാഗങ്ങളിലെ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 സ്‌കൂളുകളെ ഉള്‍പ്പെടുത്തിയാണ് മത്സരം നടത്തുക.

രണ്ടു ഘട്ടങ്ങളായി നടത്തപ്പെടുന്ന ക്വിസ് മത്സരത്തില്‍ ആദ്യ ഭാഗം സ്‌കൂളുകളിലും, ആദ്യ ക്വിസ് മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന രണ്ടു വിദ്യാര്‍ത്ഥികളെ ടീമുകളാക്കി പിലാത്തറ റോട്ടറി ക്ലബ് കോണ്‍ഫറന്‍സ് ഹാളില്‍ ഗ്രാന്‍ഡ് ഫൈനല്‍ ക്വിസ് മത്സരം നടത്തും.

റിപ്പബ്ലിക് ദിന ക്വിസ് ഗ്രാന്‍ഡ് ഫൈനല്‍ മത്സരം 26-ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പിലാത്തറ റോട്ടറി പേള്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.

പിലാത്തറ ഡോട്ട് കോം ആണ് റിപ്ലബിക് ദിന ക്വിസിന്റെ മീഡിയ പാര്‍ട്ണര്‍. മത്സരത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാത്ഥികള്‍ക്കും പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റും വിജയികള്‍ക്ക് ക്യാഷ് പ്രൈസും വിവിധ സമ്മാനങ്ങളും ട്രോഫിയും വിതരണം ചെയ്യും.

മികച്ച സ്‌കൂളിന് പ്രത്യേക മികവിനുള്ള പുരസ്‌കാരവും നല്‍കും.

വാര്‍ത്താസമ്മേളനത്തില്‍ റോട്ടറി ക്ലബ് പ്രസിഡന്റ് കെ.പി.മുരളീധരന്‍, പി.വി.സുരേന്ദ്രനാഥ്, കെ. ചാത്തുക്കുട്ടി നമ്പ്യാര്‍, കെ.അരവിന്ദാക്ഷന്‍, ആര്‍ച്ചി കൈറ്റ്‌സ് പ്രതിനിധികളായി ബിന്ദു സുരേഷ്, ഷനില്‍ ചെറുതാഴം എന്നിവര്‍ പങ്കെടുത്തു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 8281016662 എന്ന നമ്പറില്‍ ബന്ധപ്പെടാം.