അനധികൃത മണല്‍ക്കടത്ത് മൂന്ന് പേര്‍ പിടിയിലായി

പരിയാരം:അനധികൃത മണല്‍ക്കടത്ത് സംഘത്തിലെ മൂന്ന് പേര്‍ പരിയാരം പോലീസിന്റെ പിടിയിലായി.

ഇന്നലെ രാവിലെയാണ് ശ്രീസ്ഥ ചെറുതാഴം തീയ്യ സമുദായ ശ്മശാനത്തിനടുത്തുവെച്ച് മിനിട്രക്കില്‍ 65 ചാക്കുകളില്‍ നിറച്ച് കടത്തുകയായിരുന്ന മണലുള്‍പ്പെടെ സംഘത്തിലെ മൂന്നുപേരെ എസ്.ഐ അനീഷ് വടക്കേടത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

പാലക്കോട് വലിയ കടപ്പുറം സ്വദേശികളായ മിനിട്രക്ക് ഡ്രൈവര്‍ ഒ.പി ജാഫര്‍ (40), ഇ.പി.ഷുഹൈബ്(33) എന്നിവരേയും മണല്‍ക്കടത്ത് വാഹനത്തിന് ബൈക്കില്‍ എസ്‌കോര്‍ട്ട് പോകുകയായിരുന്ന പാലക്കോട് കക്കംപാറ സ്വദേശി എസ്.വി മുഹമ്മദലി (33) എന്നിവരേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പോലീസിന്റെ ശ്രദ്ധ കുറയുമെന്ന നിഗമനത്തില്‍ വന്‍തോതില്‍ മണല്‍കടത്തുന്നത് തുടരുകയാണ്.