തൃച്ചംബരം ക്ഷേത്രോല്‍സവം കൂടിപ്പിരിയല്‍ ചടങ്ങോടെ സമാപിച്ചു.

  • തളിപ്പറമ്പ്: രണ്ടാഴ്ച്ചക്കാലം തളിപ്പറമ്പിനെ ഭക്തിലഹരിയില്‍ ആറാടിച്ച തൃച്ചംബരം ക്ഷേത്രോല്‍സവം സമാപിച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷവും കോവിഡ് കാരണം തളിപ്പറമ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട ഈ ഉല്‍സവത്തിന്റെ ഭക്തിനിര്‍ഭരമായ

കൂടിപ്പിരിയല്‍ ചടങ്ങ് ദര്‍ശിക്കാന്‍ എല്ലാ ഭക്തജനങ്ങള്‍ക്കും സാധിച്ചിരുന്നില്ല.

അതുകൊണ്ടുതന്നെ അഭൂതപൂര്‍വ്വമായ ജനക്കൂട്ടമാണ് ഇത്തവണ കൂടിപ്പിരിയല്‍ ദര്‍ശിക്കാന്‍ എത്തിച്ചേര്‍ന്നത്.

കഴിഞ്ഞ 14 ദിവസങ്ങളിലായി ബാലലീകളാടിയ ശ്രീകൃഷ്ണനും ജ്യേഷ്ഠന്‍ ബലരാമനും ഭക്തസഹസ്രങ്ങളുടെ ഗോവിന്ദ-ഗോവിന്ദ-

വിളികളുടെ അകമ്പടികളോടെ ക്ഷേത്രപരിസരത്ത് തിടമ്പുനൃത്തം നടത്തി.

ഒടുവില്‍ പാലമൃതന്റെ വരവോടെ ശ്രീകൃഷ്ണന്‍ തൃച്ചംബരത്തേക്ക് തിരിച്ചുപോകുകയും വിരഹദു:ഖം ബാക്കിയാക്കി ബലരാമന്‍ മഴൂര്‍

ധര്‍മ്മികുളങ്ങര ക്ഷേത്രത്തിലേക്ക് മടങ്ങുകയും ചെയ്തതോടെയാണ് ഉല്‍സവം സമാപിച്ചത്.