മാതൃമലയാളം മധുരമലയാളം ആഗോളതല പ്രവര്‍ത്തനത്തിന് ട്രസ്റ്റ് നിലവില്‍വന്നു-കെ.സി.മണികണ്ഠന്‍നായര്‍ മാനേജിംഗ് ട്രസ്റ്റി.

തളിപ്പറമ്പ്: മലയാള ഭാഷാ പ്രചാരത്തിനായി ആഗോളതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ട്രസ്റ്റ് നിലവില്‍വന്നു.

2020 ജൂണ്‍ 13 ന് കേരളത്തിലെ ഭാഷാസ്‌നേഹികളുടെ കൂട്ടായ്മയായി രൂപീകരിക്കപ്പെട്ട മാതൃമലയാളം മധുരമലയാളം കൂട്ടായ്മയായണ് ട്രസ്റ്റായി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

കേരളത്തിലങ്ങോളമിങ്ങോളമുള്ള ഭാഷാ സ്‌നേഹികളെ ചേര്‍ത്തു കൊണ്ട് പ്രവര്‍ത്തനമാരംഭിച്ച മാതൃമലയാളം മധുരമലയാളം വാട്‌സപ്പ് കൂട്ടായ്മയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള

മലയാളികളെ ഉള്‍ക്കൊണ്ട് കൂടുതല്‍ ഭാഷ പ്രചരണത്തിനായി കാര്യക്ഷമമാക്കാന്‍ തീരുമാനിച്ച് ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്തത്.

കെ. സി. മണികണ്ഠന്‍ നായര്‍ മാനേജിംഗ് ട്രസ്റ്റിയായും , ഇ.കുഞ്ഞിരാമന്‍ (ഡയരക്ടര്‍,എം.വി.ആര്‍ ആയുര്‍വ്വേദ മെഡിക്കല്‍ കോളേജ്) പി.ടി.മുരളീധരന്‍ (എക്‌സിക്യൂട്ടീവ് ഓഫീസര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ്), കെ.പി.രാജീവന്‍ (മാദ്ധ്യമ പ്രവര്‍ത്തകന്‍), പി.വി.സതീഷ്‌കുമാര്‍ (ബിസിനസ്), സതീശന്‍ തില്ലങ്കേരി (ആദ്ധ്യാത്മിക പ്രഭാഷകന്‍) വിജയ് നീലകണ്ഠന്‍ (ബിസിനസ്) എന്നിവര്‍ ട്രസ്റ്റിമാരുമാണ്.

കേരള ഹൈക്കോടതി റിട്ട.ജസ്റ്റിസ് എ.വി.രാമകൃഷ്ണപിള്ളയാണ് ഉന്നതാധികാര സമിതി അദ്ധ്യക്ഷന്‍. മുന്‍ ഡി.ജി.പി. പി.ചന്ദ്രശേഖരന്‍ ഉപദേശക സമിതി അദ്ധ്യക്ഷനും,

കരിവെള്ളൂര്‍ മുരളി ഉപാദ്ധ്യക്ഷനുമാണ്. ഭാഷാ പ്രചാരണത്തിനും സംരക്ഷണത്തിനുമായി ട്രസ്റ്റ് പ്രവര്‍ത്തനം നടത്തുമെന്ന് കെ.സി.മണികണ്ഠന്‍ നായര്‍ പറഞ്ഞു.