ഇന്ത്യയില്‍ കണ്ട മങ്കിപോക്‌സ് തീവ്രവ്യാപനശേഷിയില്ലാത്തത്.

ന്യൂഡെല്‍ഹി: സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്‌സിന് തീവ്ര വ്യാപനശേഷിയില്ലെന്ന് പരിശോധന ഫലം. കേരളത്തില്‍ നിന്നുള്ള രണ്ട് സാമ്പിളുകളുടെ പരിശോധനാഫലം പൂര്‍ത്തിയായി.

മങ്കിപോക്‌സിന് കാരണം എ. 2 വൈറസ് വകഭേദമെന്ന് ജിനോം സീക്വന്‍സ് പഠനം. എ. 2 വൈറസ് വകഭേദത്തിന് വ്യാപനശേഷി കുറവാണ്.

മങ്കിപോക്‌സ് വാക്‌സീന്‍ വികസിപ്പിക്കുന്നതിനായി മരുന്ന് കമ്പനികളില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു.

പരിശോധനാ കിറ്റ് വികസിപ്പിക്കാനും കേന്ദ്രം താല്‍പര്യപത്രം ക്ഷണിച്ചിട്ടുണ്ട്.

അടുത്ത മാസം പത്തിനകം താല്‍പര്യപത്രം സമര്‍പ്പിക്കാനാണ് നിര്‍ദേശം. രാജ്യത്ത് മങ്കിപോക്‌സ് കേസുകളും സംശയിക്കപ്പെടുന്ന കേസുകളും കൂടുന്ന സാഹചര്യത്തിലാണ് ഐസിഎംആറിന്റെ നീക്കം.

ഉത്തര്‍പ്രദേശില്‍ മങ്കിപോക്‌സ് ലക്ഷണങ്ങളുമായി രണ്ട് പേര്‍ ചികിത്സ തേടിയിട്ടുണ്ട്.

ഒരാള്‍ ഗാസിയാബാദിലെ ആശുപത്രിയിലും മറ്റൊരാള്‍ ദില്ലി എല്‍എന്‍ജിപി ആശുപത്രിയിലുമാണ് ചികിത്സയില്‍ കഴിയുന്നത്.

രണ്ട് പേരുടെയും സ്രവം പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

സംസ്ഥാനത്തെ കൊവിഡ് ആശുപത്രികളില്‍ പത്ത് കിടക്കകള്‍ മങ്കിപോക്‌സ് രോഗികള്‍ക്കായി മാറ്റി വച്ചിട്ടുണ്ട്.