വെള്ളരിക്കുണ്ടില്‍ ആര്‍.ടി.ഒ ഓഫീസില്‍ നിന്നും 30,380 രൂപ പിടിച്ചെടുത്തു-
കാസര്‍ഗോഡ്: വെള്ളരിക്കുണ്ട് ജോ.ആര്‍.ടി.ഒ ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ കൊണ്ടുവന്ന 30,380 രൂപ വിജിലന്‍സ് പിടിച്ചെടുത്തു.
സംസ്ഥാന വ്യാപകമായി ആര്‍.ടി.ഒ ഓഫിസുകളില്‍ നടന്ന മിന്നല്‍ പരിശോധനയുടെ ഭാഗമായി കാസറഗോഡ് , കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് ഓഫീസുകളിലാണ് റെയിഡ് നടന്നത്.
കാസറഗോഡ് വിജിലന്‍സ് ഡി.വൈ.എസ്.പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധന യിലാണ് പണം പിടിച്ചെടുത്തത്.
വെള്ളരിക്കുണ്ട് ഓഫിസില്‍ നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതിനായി ഏജന്റുമാരായ
സന്തോഷ്, അനില്‍ എന്നിവര്‍ ഓഫിസിലേക്ക് കൊണ്ടുവന്ന 30380/- രൂപയാണ് ഡി.വൈ.എസ്.പി പിടിച്ചെടുത്തത്.
കാസറഗോഡും കാഞ്ഞങ്ങാടും വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍മാരായ സിബി തോമസും പി.സുനില്‍കുമാറും നേതൃത്വം നല്‍കി. മൂന്നിടങ്ങളിലും വിവിധ അപാകതകള്‍ കണ്ടെത്തിയതായി ഡി.വൈ.എസ്.പി പറഞ്ഞു.