പ്രമുഖ മോട്ടിവേഷന്‍ സ്പീക്കര്‍ പ്രീത് ഭാസ്ക്കറിന് ഹ്യൂമണ്‍ റൈറ്റ്സ് ഫോറം അവാര്‍ഡ്-
ഇടുക്കി: പ്രമുഖ മോട്ടിവേഷന്‍ സ്പീക്കറും എഴുത്തുകാരനുമായ പ്രീത് ഭാസ്ക്കറിന് മികച്ച പരിശീലകനുള്ള ഇടുക്കി ജില്ലാ ഹ്യൂമണ്‍ റൈറ്റ്സ് ഫോറം അവാര്‍ഡ് ലഭിച്ചു.
അടിമാലി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിവിധോദ്ദേശ്യ പരിശീലനകേന്ദ്രമായ സെല്റ്റിന്റെ ഡയരക്ടറും കേരളാ ജേര്‍ണലിസ്റ്റ്സ് യൂണിയന് സംസ്ഥാന കമ്മറ്റി അംഗവുമാണ്.
ജനമൈത്രി പോലീസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, കുടുംബശ്രീ പ്രവര്‍ത്തകര്‍, മാതാപിതാക്കള്‍, എന്‍.എസ്.എസ്.വളണ്ടിയര്നമാര്, വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ എന്നിവര്‍ക്കായി 2600 ലേറെ ബോധവല്‍ക്കരണ ക്ലാസുകള്‍ എടുത്തിട്ടുണ്ട്.
കില റിസോഴ്സ് പേഴ്സന്‍, വനിതാ ശിശു സംരക്ഷണ വകുപ്പിന്റെ ഒ.ആര്.സി പരിശീകലകന്, എസ്.പി.സി മെന്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.
പഞ്ചാരമുട്ടായി, കഥപറയുന്ന കളിവീടുകള്‍ എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്.