പണംവെച്ച് ചീട്ടുകളി അഞ്ചംഗസംഘം അറസ്റ്റില്‍-5900 രൂപയും പിടിച്ചെടുത്തു-

തളിപ്പറമ്പ്: പണം വെച്ച് ചീട്ടുകളിയിലേര്‍പ്പെട്ട അഞ്ചംഗസംഘത്തെ തളിപ്പറമ്പ് എസ്.ഐ.പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.

എടക്കോം കള്ള് ഷാപ്പിന് പിറകിലെ കെട്ടിടത്തില്‍ വെച്ച് ഇന്നലെ വൈകുന്നേരം പുള്ളിമുറിയിലേര്‍പ്പെട്ടവരാണ് പിടിയിലായത്.

എടക്കോത്തെ ഓലിക്കല്‍ വീട്ടില്‍ ഷാജി സെബാസ്റ്റിയന്‍(54), കൂവേരിയിലെ ഏഴില്‍ വീട്ടില്‍ എ.വി.രവീന്ദ്രന്‍(49), കണാരംവയലിലെ തൃച്ചംബരത്ത് വീട്ടില്‍ ടി.വി.രാജന്‍(56),

തലവിലിലെ കുഴിയങ്ങാടന്‍ വീട്ടില്‍ കെ.എസ്.പുഷ്പരാജന്‍(51), തലവില്‍ എളയടത്ത് വീട്ടില്‍ ഇ.കണ്ണന്‍ എന്നിവരാണ് പിടിയിലായത്.

ഇവരില്‍ നിന്ന് 5900 രൂപയും പോലീസ് പിടിച്ചെടുത്തു.