കല്ലിങ്കീലിനെതിരെ നീക്കം ശക്തമാക്കി കോണ്‍ഗ്രസ് നേതൃത്വം-ബാങ്ക് ഡയരക്ടര്‍മാരുടെ അടിയന്തിര യോഗം ഇന്ന് മൂന്നരക്ക്-
തളിപ്പറമ്പ്: കല്ലിങ്കീല്‍ പത്മനാഭനെതിരെയുള്ള നീക്കം ശക്തമാക്കി കോണ്‍ഗ്രസ് നേതൃത്വം.
ബാങ്ക് പ്രസിഡന്റ് സ്ഥാനത്തോടൊപ്പം ഡയരക്ടര്‍ സ്ഥാനം കൂടി രാജിവെക്കണമെന്ന നേതൃത്വത്തിന്റെ ആവശ്യം
നിരാകരിച്ച കല്ലിങ്കീലിനെതിരെയുയുള്ള നടപടികളുടെ ഭാഗമായി
ഇന്ന് വൈകുന്നേരം മൂന്നരക്ക് മണ്ഡലം പ്രസിഡന്റ് അഡ്വ.ടി.ആര്‍.മോഹന്‍ദാസ് ബാങ്ക് ഡയരക്ടര്‍മാരുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
കല്ലിങ്കീല്‍ ഒഴികെയുള്ള ഡയരക്ടര്‍മാരായ രാഹുല്‍ ദാമോദരന്‍, കുഞ്ഞമ്മ തോമസ്, കളിയാട്ടം നാരായണന്‍, കെ.എന്‍.അഷറഫ്, പി.വി.രുഗ്മിണി എന്നിവരെയാണ് അടിയന്തിര യോഗത്തിലേക്ക് വിളിച്ചിട്ടുള്ളത്. ഇതിന് ശേഷം മണ്ഡലം കമ്മറ്റിയുടെ യോഗവും വിളിച്ചുചേര്‍ത്തിട്ടുണ്ട്.
യോഗത്തില്‍ നിര്‍ണായകതീരുമാനമാനമുണ്ടാകുമെന്നാണ് സൂചന. കല്ലിങ്കീലിനെ തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നുകൂടി നീക്കം ചെയ്യാന്‍ ജില്ലാ നേതൃത്വം തീരുമാനമെടുത്തതായാണ് വിവരം.
പകരം കെ.സുധാകരന്റെ അടുത്ത അനുയായിയായിരുന്ന പൂക്കോത്ത്‌തെരു വാര്‍ഡ് കൗണ്‍സിലര്‍ കെ.രമേശന്‍ വൈസ് ചെയര്‍മാനായേക്കും.
