പറശിനി ബോട്ട് ജെട്ടിയില്‍ നിന്നും പുഴയില്‍ചാടിയ അജ്ഞാതന്‍ മരിച്ചു.

തളിപ്പറമ്പ്: പറശിനിക്കടവ് ബോട്ടി ജെട്ടിയില്‍ നിന്നും പുഴയില്‍ചാടി മരിച്ച അജ്ഞാതനെ തിരിച്ചറിഞ്ഞില്ല.

ഇന്നലെ ഉച്ചക്ക് 12.35 നാണ് സുമാര്‍ 45 വയസ് പ്രായം തോന്നിക്കുന്ന ഇയാള്‍ ബോട്ടി ജെട്ടിയില്‍ നിന്നും പുഴയിലേക്ക് ചാടിയത്.

ക്ഷേത്രത്തിലെത്തിയവര്‍ ഉടന്‍ പുഴയിലിറങ്ങി ഇയാളെ രക്ഷിച്ചുവെങ്കിലും പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തുമ്പോഴേക്കും മരിച്ചിരുന്നു.

മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.