കേന്ദ്ര അണുവിമുക്തി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ പുന:സംസ്‌ക്കരണവും അണുവിമുക്തലാക്കലും എന്ന വിഷയത്തില്‍ 19-ാമത് ദേശീയ സമ്മേളനം ജൂലൈ-7 രാവിലെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നടക്കും.
പരിയാരം: കേന്ദ്രഅണുവിമുക്തി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ പുന:സംസ്‌ക്കരണവും അണുവിമക്തലാക്കലും എന്ന വിഷയത്തില്‍ 19-ാമത് ദേശീയ സമ്മേളനം ജൂലൈ-7 രാവിലെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നടക്കും.
മെഡിക്കല്‍ എജ്യൂക്കേഷന്‍ ഹാളില്‍ രാവിലെ 10 ന് ആരംഭിക്കുന്ന സെമിനാര്‍ എം.വിജിന്‍ എം.എല്‍എ ഉദ്ഘാടനം ചെയ്യുമെന്ന് ജനറല്‍ കണ്‍വീനര്‍ വി.മല്ലേശന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാല്‍ ഡോ.ടി.കെ.പ്രേമലത അധ്യക്ഷത വഹിക്കും.
മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപ് സ്വാഗതം പറയും.
കെ.സി.സി.എല്‍ ചെയര്‍മാന്‍ ടി.വി.രാജേഷ് മുഖ്യാതിഥിയായിരിക്കും.
വൈസ് പ്രിന്‍സിപ്പാല്‍ ഡോ.കെ.പി.ഷീബ ദാമോദര്‍, ഡോ.ഡി.കെ.മനോജ്, ഡോ.എസ്.എം.സരീന്‍, ഡോ.കെ.വിമല്‍റോഹന്‍, ഡോ.കെ.പി.മനോജ്കുമാര്‍, ഡോ.ആര്‍.പ്രീത, ഡോ.എം.അനില്‍കുമാര്‍, പി.കെ.ഗീത, എസ്.കെ.രംഗരാജന്‍, വി.മല്ലേശന്‍ എന്നിവര്‍ പ്രസംഗിക്കും.
വിവിധ സെഷനുകളിലായി നടക്കുന്ന പരിപാടിയില്‍ ഡോ.ആര്‍.പ്രീത, എസ്.കെ.രംഗരാജന്‍, ഡോ.കെ.വിഷ്ണു, ഡോ.ഗൗരവ് ഗുപ്ത, ഡോ.ശശാങ്ക് ദേവപൂര്‍, ബി.കെ.ബിനു, എം.നരേന്ദ്രന്‍, ബി.എസ്.ആന്റണി ദോസ്,
മന്‍സൂര്‍ അഹമ്മദ് വാനി, ബി.എസ്.വിനീഷ്, കെ.സുരേഷ്‌കുമാര്‍, വി.എം.ജീവരാജ്, ഷിജിന്‍മാത്യു, എല്‍ജോ ആന്റണി, ആര്‍.ഗുണശേഖര്‍, സി.ബിനു, സാദിക് ബാബു, എന്‍.പി.ജോസഫ്, ശശി ശങ്കര്‍, എസ്.സജിത്ത്, ലിറാഷ് ഉണ്ണി, കെ.പ്രവീണ്‍കുമാര്‍, പി.പ്രമോദ്കുമാര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
