കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സീനിയര്‍ റസിഡന്റ് തസ്തികയില്‍ ഒഴിവ്

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളില്‍ സീനിയര്‍ റസിഡന്റ് തസ്തികയില്‍ ഒഴിവുണ്ട്.

ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, എമേര്‍ജന്‍സി മെഡിസിന്‍, അനസ്തേഷ്യോളജി, ഓര്‍ത്തോപ്പഡിക്സ്, റേഡിയോഡയഗ്‌നോസിസ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുള്ളത്.

ആഗസ്ത് 10 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ മുഖേനയാണ് നിയമനം.

എം.ബി.ബി.എസ് കഴിഞ്ഞ് ടി.സി.എം.സി റജിസ്ട്രേഷനുശേഷം അതത് വിഭാഗത്തില്‍ പി.ജി ഡിഗ്രി നേടിയിരിക്കണം എന്നതാണ് യോഗ്യത.

താല്‍പ്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് അരമണിക്കൂര്‍ മുമ്പെങ്കിലും പ്രിന്‍സിപ്പാള്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

നിയമനം കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും. വിശദാംശങ്ങള്‍, www.gmckannur.edu.in എന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.