പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഓണാഘോഷ പരിപാടിക്ക് 4000 പേര്‍ക്ക് വിഭവസമൃദ്ധമായ ഓണസദ്യവിളമ്പി.
മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പുറമെ ടാക്‌സി-ഓട്ടോ-ആംബുലന്‍സ് ജീവനക്കാര്‍, പൊതുപ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങി പരമാവധി ആളുകളെ ജീവനക്കാര്‍ നേരിട്ട് ക്ഷണിച്ചിരുന്നു.
പരിപാടിയുടെ പേര് അന്വര്‍ത്ഥമാക്കി നമ്മളൊന്ന് എന്ന് തെളിയിച്ച പരിപാടി സംഘാടന മികവ് കൊണ്ട് ശ്രദ്ധേയമായി.
മെഡിക്കല്‍ കോളേജ് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന നമ്മളൊന്ന് ഓണാഘോഷപരിപാടി മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപ് നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
സംഘാടകസമിതി ചെയര്‍മാന്‍ ഡോ.കെ.രമേശന്‍ അധ്യക്ഷത വഹിച്ചു.
ഈ വര്‍ഷം വിരമിച്ച ജീവനക്കാര്‍ക്ക് വെല്‍ഫേര്‍ കമ്മറ്റിയുടെ ഉപഹാരം വൈസ്
പ്രിന്‍സിപ്പാള്‍ ഡോ.കെ.പി.ഷീബ ദാമോദരന്‍ വിതരണം ചെയ്തു.
ദന്തല്‍ കോളേജ് പ്രിന്‍സിപ്പാല്‍ ഡോ.പി.സജി, നേഴ്സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രഫ.എം.കെ.പ്രീത, നേഴ്സിംഗ് സൂപ്രണ്ട് പി.കെ.ഗീത എന്നിവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ വെച്ച് ചുണ്ടന്‍വള്ളത്തിന്റെ മാതൃകതീര്‍ത്ത ആര്‍ട്ടിസ്റ്റ് മോഹനനെ പൊന്നാടചാര്‍ത്ത് ആദരിച്ചു.