വിസ്ഡം സ്റ്റുഡന്റ്‌സ് സിആര്‍ഇ അധ്യയന വര്‍ഷത്തിന് സമാരംഭം

തളിപ്പറമ്പ്: വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതിയുടെ വ്യവസ്ഥാപിത മതപഠന സംരഭമായ സി.ആര്‍.ഇയുടെ പുതിയ അധ്യയന വര്‍ഷത്തിന് മണ്ഡലത്തില്‍ തുടക്കമായി.

മണ്ഡലതല ഉദ്ഘാടനം മന്ന നെക്‌സസ് ഹാളില്‍ നടന്നു. വിസ്ഡം സ്റ്റുഡന്റ്‌സ് തളിപ്പറമ്പ് മണ്ഡലം ജോയിന്റ് സെക്രട്ടറി അര്‍ഷദ് മുസ്തഫയുടെ അദ്ധ്യക്ഷതയില്‍ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി പി.കെ.ഹാഷിം ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ മുന്‍സിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.പി മുഹമ്മദ് നിസാര്‍ മുഖ്യാതിഥിയായിരുന്നു. വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റസ് ഓര്‍ഗനൈസേഷന്‍ ജില്ല വൈസ് പ്രസിഡന്റ് അക്രം വളപട്ടണം ഉദ്‌ബോധനം നടത്തി.

വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ തളിപ്പറമ്പ ശാഖ സെക്രട്ടറി ടി.പി ഫൈസല്‍, വിസ്ഡം സ്റ്റുഡന്റ്‌സ് ഭാരവാഹികളായ അമീഖ്, സ്വാലിഹ് എന്നിവര്‍ സംസാരിച്ചു.

തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ ശാഖാ സെന്ററുകളില്‍ ജൂണ്‍ രണ്ട് മുതല്‍ വ്യവസ്ഥാപിതമായി സി.ആര്‍.ഇ മത വിദ്യാഭ്യാസ പദ്ധതി ആരംഭിക്കും.