കുളപ്പുറത്തെ വ്യാജ ചികിത്സ കേന്ദ്രത്തിനെതിരെ നടപടി എടുക്കണം: പുരോഗമന കലാസാഹിത്യ സംഘം
പരിയാരം:ചികിത്സാകേന്ദ്രത്തിന്റെ മറവില്‍ പിലാത്തറ കുളപ്പുറത്ത് നടക്കുന്ന അന്ധവിശ്വാസ-അനാചാര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് പുരോഗമന കലാസാഹിത്യ സംഘം മാടായി മേഖല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
കപട ചികിത്സയും ആഭിചാര ക്രിയകളും നടത്തുന്ന സംഘങ്ങള്‍ സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുകയാണ്.
ആത്മീയതയെ കച്ചവടമാക്കി മാറ്റുന്ന ഇത്തരം സംഘങ്ങള്‍ കൂടിവരികയാണ്.
നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് ചികിത്സയും മറ്റും നടത്തുന്നത്.
മന്ത്രവാദവും’ ജപിച്ചൂതലിലൂടെയും രോഗം മാറ്റുമെന്ന് പ്രചരിപ്പിച്ച് വിശ്വാസികളെ കബളിപ്പിക്കുന്നു.
ഇതിനെതിരായി പുരോഗമന കലാസാഹിത്യ സംഘം പതിച്ച പോസ്റ്ററുകള്‍ രാത്രിയുടെ മറവില്‍ നശിപ്പിച്ചു. ഇത്തരം സംഘങ്ങള്‍ക്കെതിരെ നടപടി ഉണ്ടാവണം മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മേഖലാ പ്രസിഡന്റ് എം.വി.ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.
എസ്.കെ.എടാട്ട്, സുകുമാരന്‍ കുഞ്ഞിമംഗലം, എം.നാരായണന്‍, പ്രകാശന്‍ നടുവലത്ത്, കെ.പി സുജാത, വി.വി.മോഹനന്‍, ശ്രീകാന്ത് പാണപ്പുഴ, എം.രാജു എന്നിവര്‍ പ്രസംഗിച്ചു.
രാജേഷ് കടന്നപ്പള്ളി സ്വാഗതവും എ. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.
്ര