എ.വി.ജോണ്‍ കെ.ഇ.പ്രേമചന്ദ്രന് എന്നിവര്‍ ഉള്‍പ്പെടെ 113 പേര്‍ക്ക് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണര്‍.
തിരുവനന്തപുരം: ഡിവൈ.എസ്.പിമാരായ എ.വി.ജോണ്‍, കെ.ഇ.പ്രേമചന്ദ്രന് എന്നിവര്‍ക്ക് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണര്‍.
2023 ലെ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതിയാണ് പ്രഖ്യാപിച്ചത്.
സംസ്ഥാന പോലീസ് സേനയിലെ 113 പേര്‍ക്കാണ് ഇത്തവണ ബാഡ്ജ് ഓപ് ഓണര്‍ പ്രഖ്യാപിച്ചത്.
കണ്ണൂര്‍ സിറ്റി ജില്ലയില്‍ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചില്‍ അസി.കമ്മീഷണറാണ് എ.വി.ജോണ്‍, സിറ്റിയില്‍ തന്നെ സ്റ്റേറ്റ് സ്പെഷ്യല്‍ബ്രാഞ്ചില്‍ അസി.കമ്മീഷണറാണ് കെ.ഇ.പ്രേമചന്ദ്രന്.
പ്രേമചന്ദ്രന് ഇത് നാലാംതവണയാണ് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതി ലഭിക്കുന്നത്.
പ്രേമചന്ദ്രന് തളിപ്പറമ്പില്‍ എസ്.ഐ, സി.ഐ, ഡിവൈ.എസ്.പി തസ്തികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
എ.വി.ജോണ്‍ നേരത്തെ തളിപ്പറമ്പ് സി.ഐയായിരുന്നു.
കണ്ണൂര്‍ സിറ്റി അസി.കമ്മീഷണര്‍ ടി.കെ.രത്നകുമാര്‍, മുന്‍ റൂറല്‍ പോലീസ് മേധാവി എം.ഹേമലത എന്നിവര്‍ക്കും ബാഡ്ജ് ഓഫ് ഓണര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.