വി.വി.ഷാജി കെ എല്‍ ജി എസ് എ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്-കെ.ഉദയകുമാര്‍ സെക്രട്ടെറി-
തളിപ്പറമ്പ്: ആറ് വകുപ്പുകള്‍ ഏകീകരിച്ച് ഏകീകൃത പൊതുസര്‍വീസ് രൂപീകരിച്ച നടപടി പുനപരിശോധിക്കണമെന്ന് കേരളാ ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് സ്റ്റാഫ് അസോസിയേഷന്‍(കെ.എല്‍.ജി.എസ്.എ) കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലാ വാര്‍ഷിക സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ സര്‍വിസിലെ ജീവനക്കാര്‍ക്ക് അനൂകൂല്യങ്ങള്‍ അനുവദിക്കുന്നതിലെ ഇരട്ടതാപ്പു നിര്‍ത്തലാക്കുക, ഗ്രാഡേഷന്‍ ലിസ്റ്റ് കാലോചിതമായി പരിഷകരിച്ച് പ്രൊമോഷനുകള്‍ സമയബന്ധിതമായി നടപ്പിലാക്കുക, എന്‍.പി.എസ് പിന്‍വലിച്ച് അതിലുള്‍പ്പെട്ട ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കുക, മെഡിസെപ്പ് പിന്‍വലിച്ച് ജീവനക്കാരുടെ ആരോഗ്യ പരിരക്ഷ സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
രാവിലെ ചിറവക്ക് മൊട്ടമ്മല്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം
ഡി.സി.സി.പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി പി.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ശ്രീകണ്ഠാപുരം നഗരസഭാ അധ്യക്ഷ ഡോ.കെ.വി.ഫിലോമിന മുഖ്യപ്രഭാഷണം നടത്തി.
തളിപ്പറമ്പ് നഗരസഭാ അധ്യക്ഷ മുര്‍ഷിത കൊങ്ങായി, വി.പി.അബ്ദുള്‍റഷീദ്, വിജില്‍ മോഹനന്‍, പി.കെ.സരസ്വതി, എം.സി.അതുല്‍, അഡ്വ.ടി.ആര്‍.മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ പ്രസിഡന്റ് കെ.കുഞ്ഞിരാമന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് വി.വി.ഷാജി നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.ഐ.ജേക്കബ്സണ്‍ ഉദ്ഘാടനം ചെയ്തു.
കെ.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.
ഒ.വി.ജയരാജ് മുഖ്യപ്രഭാഷണം നടത്തി.
പി.മണിപ്രസാദ്, എന്‍.കെ.ജോബിന്‍, എ.കെ.പ്രകാശന്‍, പി.മോഹനന്‍, ഇ.ടി.നിഷാജ്, പി.വി.അജിതകുമാരി, എം.ഷജില, രേണുക എന്നിവര്‍ പ്രസംഗിച്ചു.
സുഹൃത് സമ്മേളനം ഡി.സി.സി ജന.സെക്രട്ടെറി സുരേഷ്ബാബു എളയാവൂര്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് വി.പ്രേമരാജന്‍ അധ്യക്ഷത വഹിച്ചു.
കെ.വി.മഹേഷ്, ടി.വി.ഷാജി, കെ.പി.ഗിരീഷ്‌കുമാര്‍, ജയന്‍ ചാലില്‍, ബാബു കിഴക്കേവീട്ടില്‍, കെ.രാകേഷ് നാരായണന്‍, പി.സന്തോഷ്, എ.ടി.ധന്യ, രഞ്ജിത്ത്കുമാര്‍, സി.രമേശന്‍, പത്മരാജന്‍, സുധീര്‍ബാബു, ടി.ടി.സജീവ്കുമാര്‍, വി.രഞ്ജന്‍, കെ.എന്‍.അനസ് എന്നിവര്‍ പ്രസംഗിച്ചു.
കെ.വി.രാജീവന്‍ സ്വാഗതവും വി.പി.അഫ്സില നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി വി.വി.ഷാജി(പ്രസിഡന്റ്), കെ.ഉദയകുമാര്‍(സെക്രട്ടെറി)എന്നിവരെ തെരഞ്ഞെടുത്തു.