ഡോ.മുങ്ങല്‍–എം.ബി.ബി.എസ്.( ഓര്‍ത്തോ), കാഷ്വാലിറ്റി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്, പരിയാരം.
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റിയില്‍ നിന്ന് ഓര്‍ത്തോ വിദഗ്ദ്ധന്‍മാര്‍ മുങ്ങുന്നതായ പരാതി വ്യാപകം.
ചില ദിവസങ്ങളില്‍ മാത്രമാണ് ഇവരുടെ മുങ്ങല്‍ പരിപാടി.
ഇന്നലെ രാത്രി പത്തിന് അപകടത്തില്‍ പരിക്കേറ്റ ഒരു പഴയങ്ങാടി സ്വദേശി കാഷ്വാലിറ്റിയിലെത്തുമ്പോള്‍ ഒരു ജൂനിയര്‍ പി.ജി.ഡോക്ടര്‍ മാത്രമാണ് കാഷ്വാലിറ്റിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ‘സീനിയര്‍’—
രാത്രികാലങ്ങളില്‍ സീനിയറായ ഒരു ഓര്‍ത്തോവിഭാഗം ഡോക്ടര്‍ ഡ്യൂട്ടിയില്‍ നിര്‍ബന്ധമായും ഉണ്ടാകണമെന്ന് അധികൃതര്‍ പ്രത്യേകം നിഷ്‌ക്കര്‍ഷിച്ചിരിക്കെ അതിന് വിരുദ്ധമായി ഡ്യൂട്ടിക്കിടയില്‍ മുങ്ങുന്നത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ഭക്ഷണം കഴിക്കാന്‍ പോയി, ചായകുടിക്കാന്‍ പോയി, ഇപ്പംവരും എന്നൊക്കെയാണ് കാഷ്വാലിറ്റിയിലുള്ള ചില ജീവനക്കാര്‍ രോഗികളോടും ബന്ധുക്കളോടും പറയുന്നത്.
കാത്തിരുന്ന മടുക്കുന്നവര്‍ രോഗികളുമായി സ്വകാര്യ ആശുപത്രികളിലേക്ക് പോകുകയാണ്.
ചില ദിവസങ്ങളില്‍ ഡ്യൂട്ടി കാണിച്ച് ജൂനിയര്‍ ഡോക്ടര്‍മാരേയും ജീവനക്കാരേയും രോഗികളേയും കബളിപ്പിച്ച് മുങ്ങുന്ന മുങ്ങല്‍ ഡ്യൂട്ടി വിദഗ്ദ്ധന്‍മാര്‍ക്ക് മാര്‍ക്ക് മൂക്കുകയറിടാന്‍ ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കുമെന്നാണ് രോഗികളുടെയു മറ്റും പ്രതീക്ഷ.
