തളിപ്പറമ്പിന്റെ ഭാഗ്യതാരകം-പി.വി.രാജീവന്റെ തമ്പുരാന്‍ പുതിയ വില്‍പ്പന ഷോറൂം തുടങ്ങി.
തളിപ്പറമ്പ്: ഭാഗ്യത്തിന്റെ മറ്റൊരു നാമമായി മാറിയ പി.വി.രാജീവന്റെ ഉടമസ്ഥതയിലുള്ള തമ്പുരാന്‍ ലോട്ടറിയുടെ പുതിയ വില്‍പ്പന ഷോറൂം തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റില്‍ പ്രവര്‍ത്തനമാരംഭിച്ചു.
2025 ജൂലായ്-3 ന് നറുക്കെടുത്ത മണ്‍സൂണ്‍ ബംബര്‍ ഒന്നാംസമ്മാനമായ 10 കോടിരൂപയും ജൂണ്‍ 4 ന് നറുക്കെടുത്ത ധനലക്ഷ്മി ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 1 കോടി രൂപയും ഉള്‍പ്പെടെ നിരവധി സമ്മാനങ്ങളാണ് തമ്പുരാന്‍ ലോട്ടറിയിലൂടെ ഭാഗ്യാന്വേഷികളെ തേടിയെത്തിയത്.
തളിപ്പറമ്പ് കോര്‍ട്ട് റോഡ്, കാഞ്ഞങ്ങാട് ബസ്റ്റാന്റ്, കണ്ണൂര്‍ എസ്.എം.റോഡ്, തളിപ്പറമ്പ് നാഷണല്‍ ഹൈവെ എന്നിവിടങ്ങളിലും തമ്പുരാന്‍ ലോട്ടറിയുടെ വില്‍പ്പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഈ വര്‍ഷത്തെ ഓണം ബംബര്‍ ടിക്കറ്റുകള്‍ യഥേഷ്ടം വില്‍പ്പനക്ക് എത്തിയതായി തമ്പുരാന്‍ ലോട്ടറി മാനേജ്‌മെന്റ് അറിയിച്ചു.
