സ്വര്‍ണവിലയില്‍ ഉച്ചയോടെ വീണ്ടും കുതിപ്പ്. രാവിലെ പവന് 880 രൂപ കൂടിയപ്പോള്‍ ഉച്ചയോടെ 440 രൂപ കൂടി വര്‍ധിച്ച് 87,440 രൂപയില്‍ എത്തി

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച സ്വര്‍ണവിലയില്‍ ഉച്ചയോടെ വീണ്ടും കുതിപ്പ്.

രാവിലെ പവന് 880 രൂപ കൂടിയപ്പോള്‍ ഉച്ചയോടെ 440 രൂപ കൂടി വര്‍ധിച്ച് 87,440 രൂപയില്‍ എത്തി.

ഗ്രാമിന് 55 രൂപയാണ് കൂടിയത്.

10,930 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ പുതിയ വില.

കഴിഞ്ഞ മാസം 86,760 ലെത്തിയാണ് പവന്‍ വില സര്‍വകാല റെക്കോര്‍ഡിട്ടത്.

വീണ്ടും റെക്കോര്‍ഡുകള്‍ ദേദിച്ചാണ് ഇന്ന് വിലയില്‍ വന്‍ കുതിപ്പുണ്ടായിരിക്കുന്നത്.

ഇന്ന് പവന്‍ വിലയില്‍ 1320 രൂപയാണ് വര്‍ധിച്ചത്.

കഴിഞ്ഞ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില.

സെപ്റ്റംബര്‍ 9 നാണ് വില എണ്‍പതിനായിരം പിന്നിട്ടത്.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

കൂടാതെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതും വില ഉയരാന്‍ കാരണമാകുന്നുണ്ട്.