എല്‍.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ച ലീഗുകാരന്‍ റിമാന്‍ഡില്‍.

തളിപ്പറമ്പ്: എല്‍.ഡി.ഫെ് പ്രവര്‍ത്തകരെ മാരകായുധങ്ങളുമായി ആക്രമിച്ച സംഭവത്തില്‍ പ്രതിയായ ലീഗ് പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍.

തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്റെ  ഡ്രൈവര്‍ സി.പി.നൗഫലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തെരഞ്ഞെടുപ്പ് ദിവസമായ 11 ന് വൈകുന്നേരം 5.30 നായിരുന്നു സംഭവം.

അക്കിപ്പറമ്പ് യു.പി സ്‌ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന രണ്ടാം വാര്‍ഡ് ബൂത്തില്‍വോട്ട് ഇല്ലാത്ത യു.ഡി.എഫ് പ്രവര്‍ത്തകര്‍ വന്നത് ചോദ്യം ചെയ്ത വിരോധത്തില്‍ കുപ്പത്തെ ചാക്യാര്‍ വീട്ടില്‍ സി.അനില്‍(42), പുഴക്കുളങ്ങരയിലെ പി.വിജേഷ്(38)എന്നിവരെ മര്‍ദ്ദിച്ച സംഭവത്തിലാണ് നൗഫല്‍ വധശ്രമക്കേസില്‍ അറസ്റ്റിലായത്.

അഭിലാഷ്, മുസ്തഫ, മന്‍സൂര്‍, സുബൈര്‍, രാധാകൃഷ്ണന്‍ എന്നിവരും കണ്ടാലറിയാവുന്ന നാലുപേരും ഈ കേസില്‍ പ്രതികളാണ്.

നൗഫലിനെ തളിപ്പറമ്പ് മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു.