ദിസ് കുഴികള്‍ ഈസ് സ്‌പോണ്‍സേര്‍ഡ് ബൈ വാട്ടര്‍ അതോറിറ്റി
ജനസമക്ഷം-പൊതുസമക്ഷം
തളിപ്പറമ്പ്: നൂറ് അടിപോലും ദൂരമില്ലാത്ത ഒരു പ്രധാനറോഡില്‍ ഒന്‍പതിടങ്ങളില്‍ ആളെക്കൊല്ലികുഴികള്‍.
തളിപ്പറമ്പ് നഗരസഭാ ഓഫീസിന് മീറ്ററുകള്‍ മാത്രംഅകലെ ചിന്‍മയ വിദ്യാലയം-കോടതിറോഡിലാണ് കുഴികള്‍.
ഉത്തരവാദപ്പെട്ട നിരവധിയാളുകള്‍ നിത്യേന കടന്നുപോകുന്ന റോഡിലാണ് ഈ കുഴികള്‍.
പ്രതിദിനം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന കുത്തനെയുള്ള റോഡില്‍ കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിന് വേണ്ടി വാട്ടര്‍ അതോറിറ്റിയാണ് റോഡില്‍ കുഴിയെടുത്തത്.
വര്‍ഷം ഒന്നുകഴിഞ്ഞിട്ടും കുഴികള്‍ അടക്കാനുള്ള ഒരു നീക്കവും നഗരസഭയുടെ ഭാഗത്തുനിന്നുമില്ല.
നിരവധി ഇരുചക്രവാഹന യാത്രികര്‍ കുഴിയില്‍ വീണ് പരിക്കേറ്റതോടെ നാട്ടുകാര്‍ രണ്ടുതവണ മണ്ണിട്ട് കുഴികളടച്ചുവെങ്കിലും ഏതാനും ആഴ്ച്ചകള്‍ക്കകം പഴയപടിയാവുന്നു.
അടിയന്തിരമായി ടാറിങ്ങോ കോണ്‍ക്രീറ്റോ നടത്തി കുഴികള്‍ അടക്കാത്തപക്ഷം പ്രത്യക്ഷസമരപരിരപാടികളുമായി രംഗത്തുവരുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
