ജഗത്ഗുരു ശ്രീ ശങ്കരാചാര്യര്‍ അന്താരാഷ്ട്ര പഠനകേന്ദ്രം അയോധ്യയില്‍-
മുംബൈ: ജഗദ് ഗുരു ശ്രീ ശങ്കരാചാര്യരെക്കുറിച്ചും ശങ്കര കൃതികളെക്കുറിച്ചും പഠിക്കുന്നതിനും ഗവേഷണത്തിനും പ്രചരണത്തിനുമായി നൂതന സങ്കേതികവിദ്യയുടെ
സഹായത്തോടെയുള്ള, അത്യന്താധുനിക നിലവാരത്തിലുള്ള, അതിബൃഹത്തായ അന്താരാഷ്ട്ര പഠനഗവേഷണ കേന്ദ്രം അയോദ്ധ്യ രാമക്ഷേത്രത്തിനു സമീപം സാര്‍ത്ഥകമാകുന്നു.
അതിനായി ശ്രീരാമക്ഷേത്രത്തിനു സമീപം 3 ഏക്കര്‍ സ്ഥലം അനുവദിച്ചിരിക്കുന്നു.
ശ്രീശങ്കരാ വാങ്മയ സേവാ പരിഷദിന്റെ നേതൃത്വത്തിലാണ് ഈ കേന്ദ്രം ആരംഭിക്കുന്നത്. മുംബൈ മാതാ അമൃതാനന്ദമയീ മഠത്തില്‍
വെച്ച് ഭാരതത്തിലെ എല്ലാ സന്യാസി മഠങ്ങളേയും സംയോജിപ്പിച്ച്, മൈസൂര്‍ യാദത്തൂര്‍ മഠാധിപതി ശ്രീ ശ്രീ ശങ്കര ഭാരതി മഹാസ്വാമികളാണ് ശ്രീ ശങ്കരാ വാങ്മയ സേവാ പരിഷദ് എന്ന കര്‍മ സമിതി രൂപീകരിച്ചത്.
അയോദ്ധ്യയിലെ പ്രസ്തുത പഠന കേന്ദ്ര നിര്‍മ്മാണത്തിനു മുന്നോടിയായി, പരിഷദിന്റെ ആഭിമുഖ്യത്തില്‍, മാര്‍ച്ച് 26, 27 തീയ്യതികളില്‍, ഭാരതത്തിലെ എല്ലാ സന്യാസി മഠങ്ങളില്‍ നിന്നുമുള്ള
ആയിരത്തോളം സന്യാസി ശ്രേഷ്ഠന്മാര്‍ പങ്കെടുക്കുന്ന, ഒരു മഹാസന്യാസി സമ്മേളനം വാരാണസിയില്‍ നടത്തുന്നുണ്ട്.
ഈ സമ്മേളനത്തെക്കുറിച്ചും, അയോദ്ധ്യയിലെ പഠന കേന്ദ്രത്തെക്കുറിച്ചും, ഇപ്പോള്‍ നടന്നുവരുന്ന പഠന പ്രചരണ
പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യുന്നതിനും, പ്രധാനമന്ത്രിയെ സമ്മേളനത്തിലേക്കു ക്ഷണിക്കുന്നതിനുമായി പരിഷദിന്റെ ഭാരവാഹികളായ സ്വാമിമാര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു.
