ചരക്ക് ലോറി മറിഞ്ഞ് പരിക്കേറ്റത് രണ്ടുപേര്‍ക്ക്-ഒരു നാടോടിസ്ത്രീക്ക് അജ്ഞാതവാഹനമിടിച്ച് പരിക്ക്.
പഴയങ്ങാടി: പഴയങ്ങാടി പാലത്തിന് സമീപം നിയന്ത്രണം വിട്ട ചരക്ക് ലോറി ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കടകളിലേക്ക് പാഞ്ഞുകയറി തലകീഴയായി മറിഞ്ഞു.
ഡ്രൈവര്‍ക്കും സഹായിക്കും പരിക്കേറ്റു.
ബിഹാര്‍ സ്വദേശികളായ വികാസ് കുമാര്‍, രാം ശങ്കര്‍ കുമാര്‍ എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്.
ഇവരെ പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ നിന്നും പരിയാരം മെഡിക്കല്‍ കോളേജിലെത്തിച്ചു.
ഇന്ന് പുലര്‍ച്ചയ്ക്ക് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.
കണ്ണൂര്‍ ഭാഗത്ത് നിന്ന് പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന D .D. O 1 സി 9039 എന്ന ചരക്ക് വാഹനം പഴയങ്ങാടി പാലത്തിന് സമിപo കെ.എസ്.ടി.പി.റോഡിലെ
വളവില്‍ ട്രാസ് ഫോര്‍മറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് സമീപത്തെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കെട്ടിടത്തിലേക്ക് ഇടിച്ച് കയറി മറിയുകയാാണുണ്ടായത്.
ഇവിടെ പ്രവര്‍ത്തിച്ചു വരുന്ന സിറ്റിസണ്‍ മെഡിക്കല്‍സ്, നിസാമിയ കര്‍ട്ടന്‍സ്, സിമന്റ് വ്യാപാര സ്ഥാപനം എന്നിവ തകര്‍ന്ന നിലയിലാണ്.
ഇതിന് സമീപമുള്ള പെട്ടിക്കട പൂര്‍ണമായും തകര്‍ന്നു. ട്രാന്‍സ്‌ഫോര്‍മര്‍ തകര്‍ന്നതിനാല്‍ പഴയങ്ങാടി മേഖലയില്‍ വൈദ്യുതി ബന്ധം താറുമാറായി.
താവം പള്ളിയുടെ മുന്നിലെ പെട്രോള്‍ പമ്പിന് മുന്നില്‍ വെച്ച് നാടാടി സ്ത്രീയെ ഇടിച്ച് തെറിപ്പിച്ചതിന് ശേഷം നിര്‍ത്താതെ പോയ വാഹനമാണോ പഴയങ്ങാടിയില്‍ അപകടത്തില്‍പെട്ടത് എന്ന് കണ്ണപുരം പോലിസ് പരിശോധിച്ചു വരികയാാണ്.
അപകടത്തില്‍ ഗുരുതരമായി പരിക്ക് പറ്റിയ 55 കാരിയെ പരിയാരം ഗവ.മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്.
കെ.എസ്.ടി.പി.റോഡില്‍ തെരുവ് വിളക്ക് ഇല്ലാത്തതും പാലത്തിലേക്ക് കയറുന്ന സ്ഥലത്തെ കൊടും വളവും റോഡിലെ വീതി കുറവുമാണ് അപകടത്തിന് വഴിവെക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.